- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങള്‍ വിശ്വസിച്ചോളൂ! മലയാളത്തിലെ ഒരു പ്രമുഖ വിനോദ ചാനല്‍ നിര്‍ത്തുന്നതിനെക്കുറിച്ച് ആലോചിച്ചിരിക്കുകയാണ്! പരസ്യ വരുമാനത്തില്‍ അടക്കം വലിയ ഇടിവ്; വിനോദ ചാനല്‍ വ്യവസായ മേഖലയിലെ പ്രതിസന്ധികളെ കുറിച്ച് തുറന്നു പറച്ചിലുമായി ശ്രീകണ്ഠന്‍ നായര്‍
മലയാളത്തിലെ ഒരു പ്രമുഖ വിനോദ ചാനല്‍ നിര്‍ത്തുന്നതിനെക്കുറിച്ച് ആലോചിച്ചിരിക്കുകയാണ്!
കൊച്ചി: കേരളത്തിലെ മാധ്യമരംഗം അതീവ ഗുരുതരാവസ്ഥയിലേക്ക് കൂപ്പുകുത്തുന്നു എന്ന വെളിപ്പെടുത്തലാണ് കേരള ടെലിവിഷന്‍ ഫെഡറേഷന്‍ പ്രസിഡന്റും മാധ്യമപ്രവര്‍ത്തകനുമായ ആര്‍. ശ്രീകണ്ഠന്‍ നായര്‍ അടുത്തിടെ നടത്തിയത്. മലായളത്തിലെ ഒരു പ്രമുഖ എന്റര്‍ടൈന്‍മെന്റ് ചാനല്‍ പൂട്ടാന്‍ ഒരുങ്ങുന്നു എന്ന വിവരമാണ് അദ്ദേഹം തുറന്നു പറഞ്ഞത്. എന്നാല്‍ ഏതാണ് ആ വിനോദ ചാനലെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല.
മലയാളം വിനോദ ചാനല്‍ വ്യവസായത്തിലെ പ്രതിസന്ധികളെ കുറിച്ചാണ് ശ്രീകണ്ഠന്‍ നായര്‍ തുറന്നു പറഞ്ഞത്. പരസ്യ വരുമാനത്തിലെ വലിയ ഇടിവ് വിനോദ ചാനലുകളെ ബാധിക്കുന്നു എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. മെഡിമിക്‌സിന്റെ കാര്യം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞജ്. വാക്കുകള്‍ ഇങ്ങനെ:
ഒരിക്കല്‍ മെഡിമിക്‌സിന്റെ ഓണറായ ശ്രീ എ.വി. അനൂപ് എന്നോട് ഒരു കാര്യം പറഞ്ഞു. ഞാന്‍ ചോദിച്ചു, നിങ്ങള്‍ എന്താണ് ഇപ്പോള്‍ കേരളത്തില്‍ കാര്യമായി പരസ്യം ചെയ്യാത്തത് എന്ന്. അപ്പോള്‍ അദ്ദേഹം പറഞ്ഞു, ലോകത്തിലെ ഏറ്റവും ചെറിയ സോപ്പ് വലിയ രീതിയില്‍ വിറ്റഴിക്കുന്നതായിരുന്നു എന്റെ ആകര്‍ഷണം. എന്നാല്‍ എന്റെ ചെറിയ സോപ്പ് വില്‍പനയില്‍ ചെറുതായി ചെറുതായിക്കൊണ്ടിരിക്കുന്നു, ഇപ്പോള്‍ കാണാനില്ല എന്ന് പറഞ്ഞു. അദ്ദേഹം മലയാളി ആയതുകൊണ്ട് കേരളത്തില്‍ ഒരുപാട് പരസ്യം ചെയ്യുകയും കുറഞ്ഞ വില്‍പന കിട്ടുകയും ചെയ്യുന്നു. എന്നാല്‍ കര്‍ണാടകത്തില്‍ അദ്ദേഹം വളരെ കുറച്ച് പരസ്യം ചെയ്യുന്നു, കൂടുതല്‍ വില്‍പന കിട്ടുന്നു. അപ്പോള്‍ അദ്ദേഹം കര്‍ണാടകത്തിലേക്ക് ഫോക്കസ് ചെയ്യണോ കേരളത്തിലേക്ക് വരണോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്.
ഇത് പ്രത്യേകിച്ച് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് എന്റര്‍ടൈന്‍മെന്റ് ടെലിവിഷന്‍ ചാനലുകളെയാണ്. നിങ്ങള്‍ ഒരു എന്റര്‍ടൈന്‍മെന്റ് ചാനല്‍ നടത്തുന്ന ഒരാളെ കണ്ടാല്‍ എങ്ങനെയുണ്ട് എന്ന് ചോദിച്ചാല്‍, 'ഗംഭീരമായിട്ട് പോവുകയാണ്' എന്ന് പറയും. കുറച്ചുകൂടെ അടുത്ത് പിടിച്ച് ചെവിയില്‍ ചോദിച്ചാലേ, 'കഷ്ടിച്ച് രക്ഷപ്പെട്ടു നില്‍ക്കുകയാണ്' എന്ന് പറയൂ. എവിടെയെങ്കിലും ഒരു കോഫീ ഷോപ്പില്‍ ചായ വാങ്ങിച്ച് കൊടുത്തിട്ട് ചോദിച്ചാല്‍ പറയും, 'ഇത് എത്രകാലം നടക്കുമെന്ന് ഒരു പിടിയില്ല' എന്ന്.
നിങ്ങള്‍ വിശ്വസിച്ചോളൂ, ഇന്ന് കേരളവിഷന്‍ കേബിളിലൂടെ കൊടുക്കുന്ന ഒരു പ്രമുഖ എന്റര്‍ടൈന്‍മെന്റ് ടെലിവിഷന്‍ ചാനല്‍ നിര്‍ത്തുന്നതിനെക്കുറിച്ച് ആലോചിച്ചിരിക്കുകയാണ്. അവര്‍ കഴിഞ്ഞ ദിവസം എന്നോട് സംസാരിച്ച ഒരു രഹസ്യം കൂടിയുണ്ട്. ഞാനിപ്പോള്‍ കേരള ടെലിവിഷന്‍ ഫെഡറേഷന്റെ പ്രസിഡന്റാണ്, അതുകൊണ്ട് എന്റെ മാത്രം കാര്യമല്ല, മറ്റുള്ള ചാനലുകളുടെ കാര്യവും കൂടി ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു.- ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു.




