- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കളിച്ചുകൊണ്ടിരിക്കെ ഇരുമ്പ് ഗേറ്റ് തലയിൽ വീണു; മട്ടന്നൂരിൽ മൂന്ന് വയസുകാരന് ദാരുണാന്ത്യം

X
മട്ടന്നൂർ: കണ്ണൂരിൽ മട്ടന്നൂരിൽ ഇരുമ്പ് ഗേറ്റ് തലയിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. കളിച്ചുകൊണ്ടിരിക്കെ ഇരുമ്പ് ഗേറ്റ് കുട്ടിയടെ തലയിലേക്ക് വീഴുകയായിരുന്നു. പെരിഞ്ചേരി, കുന്നമ്മൽ വീട്ടിൽ റിഷാദിന്റെ മകൻ ഹൈദറാണ് മരിച്ചത്.
തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെ സമീപത്തെ വീടിന്റെ മുറ്റത്ത് നിന്ന് കളിക്കുമ്പോഴായിരുന്നു സംഭവം. കളിക്കുന്നതിനിടയിൽ സ്ലൈഡിങ് ഗേറ്റ് ക്ലിപ്പിൽ നിന്ന് ഇളകി കുട്ടിയുടെ തലയിൽ വീഴുകയായിരുന്നു.
ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. ചൊവ്വാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്. തലക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണം.
Next Story


