- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കളിക്കുന്നതിനിടെ നാല് വയസുകാരൻ വീണത് 90 അടി താഴ്ചയുള്ള കിണറ്റിൽ; ഫലം കണ്ടത് 16 മണിക്കൂർ നീണ്ട രക്ഷാ പ്രവർത്തനം; രാജസ്ഥാനിൽ കുഴൽക്കിണറിൽ വീണ കുട്ടിയെ രക്ഷപ്പെടുത്തി
ജലോർ: വീടിനടുത്തുള്ള കൃഷിസ്ഥലത്ത് കളിക്കുന്നതിനിടെ 90 അടി താഴ്ചയുള്ള കുഴൽകിണറിൽ വീണ നാല് വയസുകാരനെ രക്ഷിച്ചു. രാജസ്ഥാനിലെ ജലോർ ജില്ലയിലെ ലചാരി ഗ്രാമത്തിലാണ് സംഭവം.രാവിലെ 10 മണിക്ക് നാല് വയസുകാരനായ അനിൽ കളിക്കുന്നതിനിടെ കുഴൽകിണറിൽ വീണുപോകുകയായിരുന്നു.
തുടർന്ന് സംഭവം അറിഞ്ഞ സ്ഥലവാസികൾ രക്ഷയ്ക്കെത്തി. വൈകാതെ വിവരം അറിയിച്ചതിനെ തുടർന്ന് സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും ഗാന്ധി നഗറിലെയും, അജ്മേറിലെയും വടോദരയിലെയും ദേശീയ ദുരന്ത നിവാരണ സേനയുടെ അംഗങ്ങളുമെത്തി കഠിന പ്രയത്നം നടത്തി വെള്ളിയാഴ്ച പുലർച്ചെ 2 മണിയോടെ കുട്ടിയെ രക്ഷിച്ചു.കുട്ടി സുരക്ഷിതനാണെന്നും മതിയായ ചികിത്സ ഉറപ്പാക്കാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഭൂപേന്ദ്രകുമാർ യാദവ് അറിയിച്ചു.
കുട്ടിയെ രക്ഷിക്കാൻ ഉടൻ ഓടിയെത്തി വേണ്ട സഹായം ചെയ്ത മഥാറാം എന്നയാളെ അദ്ദേഹം അഭിനന്ദിച്ചു.കുഴിയിൽ വീണ കുട്ടിക്ക് ട്യൂബ് വഴി ഓക്സിജൻ നൽകിയിരുന്നതായും കുട്ടിയുടെ സുരക്ഷയ്ക്കായി കിണറ്റിലെ സ്ഥിതിയറിയാൻ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നു. ഇതുവഴി കുട്ടിയെ സുരക്ഷിതനായി തിരികെയെത്തിക്കാനായി.
മറുനാടന് മലയാളി ബ്യൂറോ