- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖം തുടച്ചത് അടുത്ത ദിവസം ഉപയോഗിക്കാൻ വച്ച മാസ്‌ക് കൊണ്ട്; മാസ്‌ക് ഉപയോഗിച്ച് മുഖം തുടച്ചതിൽ ഖേദ പ്രകടനവുമായി ചിത്തരഞ്ജൻ എംഎൽഎ; എന്റെ ഭാഗത്ത് നിന്നും തെറ്റ് വന്നു; ഇത്തരം വീഴ്ചകൾ തുടർന്ന് ഉണ്ടാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുമെന്നും വിശദീകരണം
തിരുവനന്തപുരം: ചാനൽ ചർച്ചയ്ക്കിടെ മാസ്‌ക് കൊണ്ട് മുഖം തുടക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെ ഖേദ പ്രകടനവുമായി പിപി ചിത്തരഞ്ജൻ എംഎൽഎ. നിർവ്യാജം ഖേദിക്കുന്നു എന്ന് പറഞ്ഞുള്ള ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യത്തിൽ വിശദീകരണം നൽകിയിരിക്കുന്നത്. എംഎൽഎക്കെതിരെ വ്യാപക വിമർശനം ഉയർന്ന സാഹചര്യത്തിലാണ് ഖേദപ്രകടനം.
എംഎൽഎ ചാനൽ ചർച്ചയിൽ പങ്കെടുക്കുന്ന വേളയിൽ മാസ്‌ക്ക് കൊണ്ട് മുഖം തുടയ്ക്കുന്ന ചിത്രവും ദൃശ്യവും വ്യാപകമായി പ്രചരിക്കുന്നുണ്ട്. അത് എനിക്ക് പറ്റിയ ഒരു തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത ദിവസം ഉപയോഗിക്കാൻ കരുതിവെച്ചിരുന്ന എൻ95 മാസ്‌കായിരുന്നു താൻ മുഖം തുടക്കാൻ ഉപയോഗിച്ചതെന്നും അദ്ദേഹം പറയുന്നു.എന്റെ ഭാഗത്ത് നിന്നും തെറ്റായ ഒരു സന്ദേശം നൽകാൻ ഇടയാക്കിയതിൽ എനിക്ക് ഖേദമുണ്ട്. എന്നിൽ നിന്നും ഇത്തരം വീഴ്ചകൾ തുടർന്ന് ഉണ്ടാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
തെറ്റ് അംഗീകരിക്കുന്നതിനൊപ്പം ഉണ്ടായ കാര്യങ്ങൾ അദ്ദേഹം കൃത്യമായി കുറിപ്പിലുടെ വിശദീകരിക്കുന്നുമുണ്ട്.'ഞാൻ അന്ന് വച്ചിരുന്നത് ഡബിൾ സർജിക്കൽ മാസ്‌ക്കാണ്. കഴിഞ്ഞ ദിവസം വൈകുന്നേരം ആലപ്പുഴയിൽനിന്ന് തിരുവനന്തപുരത്തേക്കു പോകേണ്ട ആവശ്യമുണ്ടായിരുന്നു. അന്നേ ദിവസം ചാനലിന്റെ തിരുവനന്തപുരം സ്റ്റുഡിയോയിലായിരുന്നു ചർച്ചയ്ക്ക് എത്തേണ്ടിയിരുന്നത്.
ട്രെയിൻ വൈകിയത് മൂലം ചർച്ച തുടങ്ങി 15 മിനിറ്റ് കഴിഞ്ഞാണ് ഞാൻ ചർച്ചയ്ക്ക് കയറിയത്. പെട്ടെന്ന് സ്റ്റെപ്പ് കയറി ധൃതിയിൽ നടന്നപ്പോൾ വിയർത്തു. ചർച്ച തുടങ്ങി എന്നതുകൊണ്ടുതന്നെ ക്യാമറയ്ക്ക് മുൻപിൽ ഇരുന്നപ്പോൾ മുഖം കഴുകാനുള്ള സമയം പോലും ലഭിച്ചില്ല. എന്റെ ബാഗിൽ ടവ്വൽ ഇല്ലായിരുന്നു. അടുത്ത ദിവസം ഉപയോഗിക്കാൻ കരുതിവെച്ചിരുന്ന ച95 വെള്ള മാസ്‌ക് ഒരെണ്ണം പുതിയത് ഇരിപ്പുണ്ടായിരുന്നു. പെട്ടെന്ന് അതിന്റെ പുറംവശം കൊണ്ട് വിയർപ്പ് തുള്ളികൾ ഒപ്പിയെടുക്കുകയാണുണ്ടായത്.
അടുത്ത ദിവസം വേറെ മാസ്‌കാണ് ഉപയോഗിച്ചത്. എന്റെ ഭാഗത്തുനിന്ന് തെറ്റായ ഒരു സന്ദേശം നൽകാൻ ഇടയാക്കിയതിൽ എനിക്ക് ഖേദമുണ്ട്. എന്നിൽനിന്നും ഇത്തരം വീഴ്ചകൾ തുടർന്ന് ഉണ്ടാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കും. മേലിൽ ഇത് അവർത്തിക്കില്ലെന്നും ആരും ഈ തെറ്റ് ആവർത്തിക്കരുതെന്നും ഞാൻ വിനയത്തോടെ അഭ്യർത്ഥിക്കുന്നു.' അദ്ദേഹം കുറിച്ചു.
മറുനാടന് മലയാളി ബ്യൂറോ