- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
51പേരെ വെടിവെച്ച് കൊന്ന ക്രെസ്റ്റ് ചർച്ച് ഭീകരാക്രമണ കേസ് പ്രതി ഇന്ത്യയിലും താമസിച്ചിരുന്നു; ബ്രെന്റൺ ടൊറന്റ് ഇവിടെ തങ്ങിയത് മൂന്നു മാസത്തോളം; ഉത്തരകൊറിയ ഒഴികെയുള്ള വിവിധ ലോകരാജ്യങ്ങളിൽ ഒറ്റയ്ക്ക് സഞ്ചരിച്ചിട്ടുണ്ടെങ്കിലും ഏറ്റവും അധികം കാലം താമസിച്ചത് ഇന്ത്യയിൽ; ലോകത്തെ ഞെട്ടിച്ച വംശീയ ആക്രമണക്കേസിലെ പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുമ്പോൾ
മെൽബൺ: 2019 മാർച്ച് പതിനഞ്ചിന് ന്യുസിലാൻഡിലെ ക്രെസ്റ്റ് ചർച്ചിൽ രണ്ട് പള്ളികളിലെ വിശ്വാസികൾക്ക് നേരെ വെടിയുതിർത്ത്, ഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ 51 പേരെ കൊലപ്പെടുത്തിയ വംശീയവാദിയായ സൈക്കോ ക്രിമിനിൽ ബ്രണ്ടൻ ടൊറന്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്.
ഉയാൾഅക്രമണത്തിന് മുമ്പ് ഇന്ത്യയിൽ താമസിച്ചതായി റിപ്പോർട്ട്. കേസ് അന്വേഷിച്ച റോയൽ കമ്മീഷന്റെ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പ്രതിയായ ബ്രെന്റൺ ടാരന്റ് മൂന്ന് മാസത്തോളം ഇന്ത്യയിൽ തങ്ങിയിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.അക്രമണത്തിന് മുമ്പ് 2014 ഏപ്രിൽ 15 മുതൽ 2017 ഓഗസ്റ്റ് 17 വരെ ടാരന്റ് ഉത്തരകൊറിയ ഒഴികെയുള്ള വിവിധ ലോകരാജ്യങ്ങളിൽ ഒറ്റയ്ക്ക് സഞ്ചരിച്ചിട്ടുണ്ടെന്ന് 792 പേജുള്ള അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഏറ്റവും കൂടുതൽ കാലം തങ്ങിയത് ഇന്ത്യയിലാണ്. 2015 നവംബർ 21 മുതൽ 2016 ഫെബ്രുവരി 18 വരെ ഇന്ത്യയിൽ താമസിച്ചു.
അതേസമയം ഇയാളുടെ ഇന്ത്യ സന്ദർശനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നില്ല. ചൈന, ജപ്പാൻ, റഷ്യ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ ഒരുമാസമോ അതിൽ കൂടുതലോ ഇയാൾ തങ്ങിയിട്ടുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി.
ഓസ്ട്രേലിയയിൽ ജനിച്ച ബ്രെന്റൺ ടാരന്റ് ഹൈസ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം 2012 വരെ ഒരു പ്രാദേശിയ ജിമ്മിലെ പരിശീലകനായി ജോലി ചെയ്തിരുന്നു. അതിനുശേഷം ജോലിക്ക് പോയിട്ടില്ല. പിതാവ് നൽകിയ പണം ബാങ്കിൽ നിക്ഷേപിച്ച് അതിൽ നിന്നുള്ള വരുമാനം ഉപയോഗിച്ചാണ് ഇയാളുടെ ജീവിതമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഈ പണം ഉപയോഗിച്ച് ആദ്യം ന്യൂസിലൻഡിലും ഓസ്ട്രേലിയയിലും സഞ്ചരിച്ചു പിന്നീടാണ് മറ്റുരാജ്യങ്ങളിലേക്കും യാത്ര നീട്ടിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.അതേസമയം യാത്രകൾക്കിടയിൽ ഇയാൾ ഏതെങ്കിലും തീവ്രവാദ ഗ്രൂപ്പുകളെ കണ്ടതിനോ പരിശീലനം നടത്തിയതിനോ തെളിവുകളില്ലെന്ന് ന്യൂസിലൻഡ് ഹെറാൾഡിന്റെ റിപ്പോർട്ടിൽ പറയുന്നു.
മറുനാടന് ഡെസ്ക്