- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൗരത്വ നിയമ പ്രതിഷേധത്തിൽ എടുത്തത് രണ്ടായിരം കേസ്; പിൻവലിച്ചത് രണ്ട് കേസും; നിയസഭാ തെരഞ്ഞെടുപ്പ് കാലത്തെ ആ പ്രഖ്യാപനം തട്ടിപ്പോ? കേസുകൾക്കുള്ള ഗൗരവ സ്വഭാവം; പിൻവലിക്കില്ലെന്ന് വിശദീകരണം
തിരുവനന്തപുരം: പൗരത്വനിയമഭേദഗതിയിൽനടന്ന പ്രതിഷേധങ്ങളിൽ ഇതുവരെ പിൻവലിച്ചത് രണ്ടുകേസുകൾ മാത്രം. രണ്ട് പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് രണ്ടായിരത്തിലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നായിരുന്നു പ്രാഥമിക കണക്ക്.
നിയസഭാ തെരഞ്ഞെടുപ്പ് കാലത്താണ് കേസുകൾ പിൻവലിക്കുന്നുവെന്ന സൂചനയുമായി മന്ത്രിസഭാ തീരുമാനം എത്തിയത്. എന്നാൽ ഇത് തട്ടിപ്പാണെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. എൻ എസ് എസിനെ അടുപ്പിക്കാനാണ് ശബരിമലയിൽ തിരുമാനം എടുത്തത്. മുസ്ലിം സംഘടനകൾക്ക് വേണ്ടിയായിരുന്നു പൗരത്വത്തിലെ പ്രഖ്യാപനം. എന്നാൽ പൗരത്വ കേസുകളിൽ സർക്കാർ അനുകൂല സമീപനം എടുത്തിരുന്നില്ല.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ശബരിമല സ്ത്രീപ്രവേശം, പൗരത്വനിയമം എന്നിവയുമായി ബന്ധപ്പെട്ടുനടന്ന പ്രതിഷേധങ്ങളിൽ രജിസ്റ്റർചെയ്ത കേസുകളിൽ ഗുരുതരമല്ലാത്തവ പിൻവലിക്കാൻ തിരഞ്ഞെടുപ്പിനുമുമ്പ് മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.
പൗരത്വനിയമപ്രതിഷേധവുമായി ബന്ധപ്പെട്ട് രജിസ്റ്റർചെയ്ത 835 കേസുകളിൽ രണ്ടെണ്ണം മാത്രമാണ് പിൻവലിച്ചതെന്ന്, നിയമസഭയിലെ ചോദ്യത്തിനുള്ള മുഖ്യമന്ത്രിയുടെ മറുപടി വ്യക്തമാക്കുന്നു. കണ്ണൂർ സിറ്റി പരിധിയിലെ രണ്ടു കേസുകളാണ് പിൻവലിച്ചത്.
പൗരത്വനിയമഭേദഗതിക്കുനേരെ നിയമാനുസൃതം പ്രതിഷേധിച്ചവരുടെ പേരിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കോഴിക്കോട് ജില്ലയിൽമാത്രം 159 കേസുകൾ രജിസ്റ്റർചെയ്തു. ഏറ്റവുമധികം കേസുകളും ഇവിടെയാണ്. കണ്ണൂർ -93, തൃശ്ശൂർ, തിരുവനന്തപുരം ജില്ലകളിൽ 86 കേസുകൾ വീതവും രജിസ്റ്റർ ചെയ്തു. പല കേസുകളും കോടതിയിലാണ്.
ഭൂരിഭാഗം കേസുകളും പൊതുമുതൽ നശിപ്പിക്കൽ, മതസ്പർധ വളർത്താനുള്ള നീക്കം ഉൾപ്പെടെ ഗൗരവമുള്ള തരത്തിലാണെടുത്തിരിക്കുന്നത്. അതിനാൽ, ഇത്തരം കേസുകൾ പിൻവലിക്കില്ല.
മറുനാടന് മലയാളി ബ്യൂറോ