- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോള്‍ട്ട് ആന്‍ഡ് പെപ്പറിന് വിട; സ്‌റ്റൈലിഷ് ലുക്കില്‍ 'തല': ഗുഡ് ബാഡ് അഗ്ലി ചിത്രത്തില്‍ അജിത്തിന്റെ ലുക്ക് പുറത്ത് വിട്ട് സംവിധായകന്‍
വളരെ ആരാധകരുള്ള നടനാണ് 'തല' അജിത് കുമാര്‍. അദ്ദേഹത്തിന്റെ ഒരു ചിത്രത്തിന് പോലും ആരാധകര്‍ വലിയ സ്വീകാര്യതയാണ് നല്‍കാറുള്ളത്. ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രമാണ് അജിത്തിന്റെ വരാനിരിക്കുന്നത്. ഇതിന്റെ ലൊക്കേഷന്‍ സ്റ്റില്ലുകള്‍ അണിയപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു. ഇതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
അജിത്തിന്റെ രണ്ട് ലുക്കിലുള്ള ചിത്രങ്ങളാണ് സംവിധായകന്‍ ആദിക് രവിചന്ദ്രന്‍ പുറത്തുവിട്ടിരിക്കുന്നത്. വെള്ള കോട്ടും ഷൂവുമിട്ട് സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലുള്ള അജിത്തിന്റെ ആദ്യ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ മറ്റൊരു ചിത്രം കൂടി ആദിക് രവിചന്ദ്രന്‍ പുറത്തുവിട്ടിരിക്കുകയാണ്. തല കറുപ്പിച്ച് ഒരു നീല ഷര്‍ട്ടും പാന്റസുമിട്ട് സ്മാര്‍ട്ട് ആയുള്ള അജിത്തിന്റെ ചിത്രം നിമിഷ നേരത്തിലാണ് വൈറലായിരിക്കുന്നത്.
സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. ആദിക് രവിചന്ദ്രന്‍ തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'ഗുഡ് ബാഡ് അഗ്ലി' മൈത്രി മൂവി മേക്കേഴ്‌സ് ആണ് നിര്‍മിക്കുന്നത്. ചിത്രം 2025 പൊങ്കലിന് റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ജൂണിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചിത്.
ബില്ല, മങ്കാത്ത തുടങ്ങിയ സിനിമകള്‍ക്ക് ശേഷം അജിത്തിന്റെ ഏറ്റവും സ്‌റ്റൈലിഷ് ആയ ചിത്രങ്ങളാണ് ഗുഡ് ബാഡ് അഗ്ലിയിലേത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ പറയുന്നത്. ഒരു അജിത് ആരാധകനായതിനാല്‍ ആദിക് രവിചന്ദ്രന്‍ ഏറ്റവും മികച്ച രൂപത്തില്‍ തന്നെയാണ് നടനെ അവതരിപ്പിക്കുന്നതെന്നും ചര്‍ച്ചകളുണ്ട്.