- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരള്‍ ട്രാന്സ്പ്ലാന്റേഷന് ശേഷം ഒരു തുണ വേണമെന്ന് തോന്നി; നിങ്ങള്‍ക്ക് മനസാല്‍ അനുഗ്രഹിക്കാന്‍ കഴിയുമെങ്കില്‍ അനുഗ്രഹിക്കൂ''; വിവാഹ ശേഷം ബാല
കരള്‍ ട്രാന്സ്പ്ലാന്റേഷന് ശേഷം ഒരു തുണ വേണമെന്ന് തോന്നിയതിനാലാണ് താന്‍ വീണ്ടും വിവാഹിതനായതെന്ന് നടന്‍ ബാല. വിവാഹത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. ഈ വിവാഹവും നിയമപരമായി നടന്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ''കരള്‍ ട്രാന്സ്പ്ലാന്റേഷന് ശേഷം എനിക്കും ഒരു തുണ വേണമെന്ന് തോന്നി. എന്റെ സ്വന്തക്കാരി കൂടിയാകുമ്പോള്‍ ഐ ആം കോണ്‍ഫിഡന്റ്. മുമ്പ് ഒരു ഇന്റര്‍വ്യൂയില്‍ പറഞ്ഞിരുന്നു, ഇപ്പോള്‍ നല്ല രീതിയില്‍ ഭക്ഷണവും മരുന്നുമെല്ലാം കഴിക്കുന്നു.''
''എന്റെ ആരോഗ്യനില മാറി. നല്ല നിലയില്‍ മുന്‍പോട്ട് പോകാന്‍ സാധിക്കുന്നു. നിങ്ങള്‍ക്ക് മനസാല്‍ അനുഗ്രഹിക്കാന്‍ കഴിയുമെങ്കില്‍ അനുഗ്രഹിക്കൂ'' എന്നാണ് വിവാഹത്തിന് ശേഷം ബാല മാധ്യമങ്ങളോട് പ്രതികരിച്ചത്. അതേസമയം, അമ്മാവന്റെ മകളെയാണ് ബാല വിവാഹം ചെയ്തത്.
''എന്റെ ബന്ധുവാണ് വധു. പേര് കോകില. എന്റെ വിവാഹത്തില്‍ പങ്കെടുക്കണമെന്നത് അമ്മയുടെ വലിയ ആഗ്രഹമായിരുന്നു. പക്ഷേ അമ്മയ്ക്ക് വരാന്‍ സാധിച്ചില്ല. ഇപ്പോള്‍ 74 വയസായി. സുഖമില്ലാത്തത് കൊണ്ടാണ് അമ്മ വരാത്തത്. എന്നെയും ഭാര്യയെയും അനുഗ്രഹിക്കാന്‍ ആഗ്രഹമുള്ളവര്‍ അനുഗ്രഹിക്കുക. വേറൊരു കുഴപ്പവുമില്ല. പിന്നെ ഭാര്യ കോകിലയ്ക്ക് മലയാളം അറിയില്ല, പഠിച്ച് വരുന്നേയുള്ളു എന്നും ബാല പറയുന്നു. കോകിലയുടെ ചെറുപ്പത്തിലെ ഒരു ആഗ്രഹമാണ് ഇപ്പോള്‍ നടന്നത്. വാഴ്ത്തണമെന്ന് മനസ്സുള്ളവര്‍ വാഴ്ത്തുക'' എന്ന് ബാല പറഞ്ഞു.
നാലാം തവണയാണ് ബാല വിവാഹിതനാവുന്നത്. ആദ്യ വിവാഹബന്ധത്തെ കുറിച്ച് അടുത്തിടെയാണ് റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. ഗായിക അമൃത സുരേഷിനെ വിവാഹം കഴിച്ചത് മുതലാണ് ബാല കേരളത്തിലും ശ്രദ്ധേയനാവുന്നത്. ഇരുവരുടേതും പ്രണയ വിവാഹമായിരുന്നു. ശേഷം മൂന്നാല് വര്‍ഷം ഒരുമിച്ച് ജീവിച്ചെങ്കിലും വേര്‍പിരിയുകയായിരുന്നു. പിന്നീട് ഡോക്ടറായ എലിസബത്തിനെ വിവാഹം കഴിച്ചു.
ഈ ബന്ധവും അധികകാലം മുന്നോട്ട് പോയില്ല. വളരെ സാധുവായ ഡോക്ടര്‍ എലിസബത്തിന് വലിയ പിന്തുണ ലഭിച്ചിരുന്നു. എന്നാല്‍ നടന്‍ എലിസബത്തിനെ ഒഴിവാക്കിയ ശേഷം മാമന്റെ മകളായ കോകിലയുടെ കൂടെയായി. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോസ് മുന്‍പും പുറത്ത് വന്നിരുന്നു. അന്ന് മുതല്‍ ബാല മറ്റൊരു ജീവിതത്തില്‍ പ്രവേശിച്ചു എന്ന തരത്തിലായിരുന്നു കഥകള്‍. ഒടുവില്‍ ആ വാര്‍ത്തകളൊക്കെ സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.