- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിനിമ എനിക്ക് കലയും കൊലയും ഒന്നുമല്ല വെറും ജോലി മാത്രം, അതു ഞാൻ ചെയ്യും; പരാജയങ്ങൾ നേരിട്ടിട്ടും തനിക്ക് സിനിമകളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടില്ല: ധ്യാൻ ശ്രീനിവാസൻ
കൊച്ചി: സിനിമ തനിക്ക് വെറുമൊരു ജോലി മാത്രമാണെന്ന് നടൻ ധ്യാൻ ശ്രീനിവാസൻ. പരാജയങ്ങൾ നേരിട്ടിട്ടും തനിക്ക് സിനിമകളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടില്ലെന്നും താരം പറഞ്ഞു. 'നദികളിൽ സുന്ദരി യമുന' എന്ന സിനിമയുടെ പ്രമോഷനിടെയായിരുന്നു ധ്യാനിന്റെ പ്രതികരണം.
വരുന്ന സ്‌ക്രിപ്റ്റുകൾ മോശമാണെന്ന് കൃത്യമായി പറയാറുണ്ടെന്നും താരം പറഞ്ഞു. എന്നാൽ പരാജയമാണെന്ന് അറിഞ്ഞിട്ടും എന്തു കൊണ്ട് അത്തരം സിനിമകളിൽ അഭിനയിക്കുന്ന എന്ന ചോദ്യത്തിന് പരാജയങ്ങൾ നേരിട്ടിട്ടും എന്തുകൊണ്ട് തനിക്ക് ഇത്രയും സിനിമകൾ എന്നാണ് ചോദിക്കേണ്ടതെന്നും താരം കൂട്ടിച്ചേർത്തു. താൻ സിനിമയെ കലയായിട്ടല്ല വെറും ജോലിയായിട്ടാണ് കാണുന്നത്. പരാജയങ്ങൾ നേരിട്ടിട്ടും സിനിമകളുടെ എണ്ണം കൂടിയിട്ടേ ഉള്ളൂ. താൻ ആരുടെ അടുത്ത് സിനിമയ്ക്ക് വേണ്ടി അപേക്ഷിക്കാറില്ലെന്നും ധ്യാൻ പറഞ്ഞു.
'എന്റെ സിനിമകൾ പരാജയപ്പെട്ടിട്ടുണ്ടെങ്കിൽ എന്തുകൊണ്ടാണ് വീണ്ടും സിനിമകൾ തരുന്നത്? ഒരു പ്രൊഡ്യൂസർ അല്ലെങ്കിൽ ഡയറക്ടർ കഥ കേട്ട് അവർ തീരുമാനിച്ച് ഉറപ്പിച്ച നടന്റെ അടുത്തേക്കാണ് വരുന്നത്. പരാജയപ്പെട്ട സിനിമകൾ ചെയ്ത നടന്റെ അടുത്തേക്ക് എന്തിനാണ് സിനിമ കൊണ്ടുവരുന്നത് ? അതെന്തുകൊണ്ടാണ് എന്ന് എനിക്കും അറിയില്ല. എനിക്ക് വരുന്ന സിനിമകൾ കൃത്യമായി ഞാൻ തീർക്കും. എനിക്ക് ഇഷ്ടപ്പെട്ടോ ഇല്ലയോ എന്നല്ല. ഞാൻ അതിനെ ജോലിയായിട്ട് മാത്രമേ കണക്കാക്കുന്നുള്ളൂ.
വരുന്ന സ്‌ക്രിപ്റ്റുകൾ മോശമാണെന്ന് ഞാൻ കൃത്യമായിട്ട് പറഞ്ഞിട്ടുണ്ട്. പരാജയങ്ങൾ നേരിട്ടിട്ടും എന്റെ സിനിമകളുടെ എണ്ണം കൂടിയിട്ടേ ഉള്ളൂ. ഇതൊരു കലയല്ലേ അതിനെ കൊല്ലാൻ പാടുണ്ടോ എന്നൊക്കെ പലരും പറയും. പക്ഷേ എനിക്ക് സിനിമ കലയും കൊലയും ഒന്നുമല്ല. ജോലി മാത്രമാണ്. എനിക്ക് വരുന്ന ജോലി ഞാൻ കൃത്യമായി ചെയ്യും. അത്രേയുള്ളൂ. എന്റെ ചോയ്‌സ് കൊണ്ട് ഇതുവരെ സിനിമ ചെയ്തിട്ടില്ല. പത്ത് വർഷമായിട്ട് കഥകൾ ഇഷ്ടപ്പെട്ടിട്ടല്ല ഞാൻ സിനിമ ചെയ്തത്'- ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.
മറുനാടന് ഡെസ്ക്