- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
30 ദിവസം കൊണ്ട് 325 കോടി; എമ്പുരാന്‍ മലയാളത്തില്‍ നിന്ന് 300 കോടി ക്ലബ്ബില്‍ എത്തുന്ന ആദ്യ ചിത്രമെന്ന് മോഹന്‍ലാല്‍; സന്തോഷം പങ്കുവച്ച് പൃഥ്വിരാജും; മറികടന്നത് മഞ്ഞുമ്മല്‍ ബോയ്സിന്റെ റെക്കോഡ്
എമ്പുരാന്‍ 300 കോടി ക്ലബ്ബില്‍
കൊച്ചി: എമ്പുരാന്‍ ചിത്രം 30 ദിവസം കൊണ്ട് 325 കോടി നേടിയെന്ന് അവകാശപ്പെട്ട് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. വിവാദങ്ങളും വെട്ടിമാറ്റലും അടക്കമുള്ള കോലാഹലങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കെയാണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. മലയാളത്തില്‍ നിന്ന് 300 കോടി ക്ലബിലെത്തുന്ന ആദ്യ ചിത്രമായിരിക്കുകയാണ് എമ്പുരാന്‍ എന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.
മഞ്ഞുമ്മല്‍ ബോയ്സിനെ (242.25 കോടി) മറികടന്നാണ് എമ്പുരാന്‍ ഈ നേട്ടം സ്വന്തമാക്കിയത്. മലയാളത്തില്‍ നിന്ന് 300 കോടി ക്ലബ്ബിലെത്തുന്ന ആദ്യ ചിത്രമായും ഇതോടെ എമ്പുരാന്‍ മാറി. സംവിധായകന്‍ പൃഥ്വിരാജും ഫേസ്ബുക്കില്‍ സന്തോഷം പങ്കുവച്ചു. ചരിത്രത്തില്‍ കൊത്തിവച്ച ഒരു സിനിമാറ്റിക് നിമിഷം, നിങ്ങള്‍ക്കൊപ്പമാണ് ഞങ്ങള്‍ അത് സ്വപ്നം കണ്ടത്, നിങ്ങള്‍ക്കൊപ്പമാണ് ഞങ്ങള്‍ അത് നിര്‍മിച്ചത്. മലയാള സിനിമ ഇന്ന് കൂടുതല്‍ തിളക്കത്തോടെ ഒരുമിച്ച് തിളങ്ങുന്നു- എന്നാണ് അദ്ദേഹം കുറിച്ചത്.
ചിത്രം മാര്‍ച്ച് 27നാണ് ലോകവ്യാപകമായി റിലീസ് ചെയ്തത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായെത്തിയ ചിത്രം രചിച്ചിരിക്കുന്നത് മുരളി ഗോപിയാണ്. 2019 ല്‍ റിലീസ് ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തിയ എമ്പുരാന്‍ നിര്‍മ്മിച്ചിരിക്കുന്നത്, ലൈക്ക പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ സുഭാസ്‌കരന്‍, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ്.
ചിത്രത്തില്‍ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്‌ലിന്‍, ബൈജു , സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ ഇയ്യപ്പന്‍, ഫാസില്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.