തിരുവനന്തപുരം: ഒട്ടനവധി ആരാധകരുള്ള താരമാണ് മോഹന്‍ലാല്‍.എത്രയൊക്കെ പരാജയം രുചിച്ചാലും ഒരു മോഹന്‍ലാല്‍ ചിത്രത്തിന് പോസറ്റീവ് വന്നുകഴിഞ്ഞാല്‍ ഇന്നും തിയേറ്ററുകള്‍ക്ക് പിന്നെ ആഘോഷമാണ്.ഇത്രയെറെ ആരാധകരുള്ള മോഹന്‍ലാല്‍ പക്ഷെ ആരുടെ ആരാധകനായിരിക്കും.മോഹന്‍ലാലിനും ഇഷ്ടപ്പെട്ട നടന്മാര്‍ ഒരുപാട് ഉണ്ടാകും പക്ഷെ ആരാധന തോന്നുന്നത് ആരോടെന്നുള്ള വര്‍ഷങ്ങളായുള്ള ചോദ്യമാണ്.എന്നാല്‍ അതിന് ഇപ്പോള്‍ ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ് മോഹന്‍ലാല്‍.പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ തന്റെ ആരാധന കഥാപാത്രത്തെക്കുറിച്ച് വാചാലനാകുന്നത്.

തമിഴ് സൂപ്പര്‍താരവും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായ എം.ജി.ആറാണ് തന്റെ ഏറ്റവും വലിയ ആരാധന താരമെന്നാണ് മോഹന്‍ലാല്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയത്.താന്‍ എം ജി ആറിന്റെ വലിയ ഫാനാണ്.അദ്ദേഹത്തിന്റെ ഒട്ടുമിക്ക സിനിമകളും ഞാന്‍ കണ്ടിട്ടുണ്ട്.ഒരു തവണ അദ്ദേഹത്തെ നേരിട്ട് കാണാനും സംസാരിക്കാനും തനിക്ക് ഭാഗ്യം ലഭിച്ചു.അദ്ദേഹമെന്ന നടനെ മാത്രമെ തനിക്കറിയു.വ്യക്തിപരമായ അദ്ദേഹത്തിന്റെ ജീവിതം തനിക്ക് നേരിട്ടറിയില്ലെന്നും മോഹന്‍ലാല്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.

ഇരുവര്‍ എന്ന മണിരത്നം ചിത്രത്തില്‍ എംജിആറിന്റെ വേഷം ചെയ്യാന്‍ തനിക്ക് അവസരം ലഭിച്ചു.പടം ഇറങ്ങുന്നത് വരെ അത് എംജി ആറിന്റെ കഥയാണെന്നൊന്നും ഞങ്ങള്‍ പുറത്തുപറഞ്ഞിരുന്നില്ല.സെന്‍സറിങ്ങ് സമയത്ത് തൊട്ടാണ് ചിത്രത്തെക്കുറിച്ച് വിവരങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയത്.സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ പോലും ഒരുപാട് ബുദ്ധിമുട്ടിയിരുന്നു.എംജിആറെന്ന നടനപ്പുറം അദ്ദേഹമെന്ന വ്യക്തിയെ അവതരിപ്പിക്കാനാണ് ഞാന്‍ ശ്രമിച്ച്.അദ്ദേഹത്തന്റെ സ്വകാര്യ ജീവിതം എനിക്ക് അറിയില്ല.പക്ഷെ പ്രതീക്ഷിക്കാതെ എങ്ങിനെയൊക്കെയോ ഒരു മാജിക് ഇരുവറില്‍ സംഭവിച്ചു.

ആ സിനിമയില്‍ കഥാപാത്രം കയ്യില്‍ കരുതുന്ന തൂവാല ഞാന്‍ സംവിധായകനോട് ചോദിച്ച് വാങ്ങിച്ചതാണ്.അങ്ങിനെ ഒരു ഡീറ്റേലിങ്ങ് അദ്ദേഹം പറഞ്ഞിരുന്നില്ല.പക്ഷെ സിനിമ കണ്ടശേഷം എംജിആറിനെ അടുത്തറിയുന്ന ഒരുപാട് പേര് എന്നോട് പറഞ്ഞു അദ്ദേഹത്തിന്റെ ഒരുപാട് മാനറിസങ്ങള്‍ ഞാന്‍ ആ ചിത്രത്തില്‍ ചെയ്തിട്ടുണ്ടെന്ന്.ഇതൊക്കെ സംഭവിച്ച് പോകുന്നതാണെന്നും മോഹന്‍ലാല്‍ പറയുന്നു.

ഇന്ത്യന്‍ സിനിമകളിലെ ഏറ്റവും മികച്ച 100 സിനിമകളിലൊന്നാണ് ഇരുവര്‍ എന്നും മോഹന്‍ലാല്‍ ചൂണ്ടിക്കാട്ടി.

തമിഴ്‌നാട്ടിലെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ കഥപറഞ്ഞ ഇരുവര്‍ എം.ജി.ആര്‍,കരുണാനിധി, ജയലളിത എന്നിവരെ കേന്ദ്രബിന്ദുവാക്കിയാണ് മണിരത്നം അണിയിച്ചൊരുക്കിയത്.എം.ജി.ആറായി മോഹന്‍ലാലും കരുണാനിധിയുടെ വേഷത്തില്‍ കരുണാനിധിയും ജയലളിതയായി ഐശ്വര്യ റായിയുമാണ് എത്തിയത്.അഭിമുഖത്തില്‍ വാനപ്രസ്ഥത്തെക്കുറിച്ചും മോഹന്‍ലാല്‍ വിശദമാക്കുന്നുണ്ട്.ആ ലൊക്കേഷനില്‍ കഥകളി അറിയാത്ത നടന്‍ ഞാന്‍ മാത്രമായിരുന്നു.ബാക്കി എല്ലാവരും കഥകളിയുമായി ബന്ധമുള്ളവരാണ്.വെറും പത്ത് ദിവസം മാത്രമാണ് എനിക്ക് സിനിമയ്ക്ക് മുന്നെ അവരോടൊപ്പം ചെലവഴിക്കാന്‍ അവസരം ലഭിച്ചതെന്നും മോഹന്‍ലാല്‍ പറയുന്നു.

ആ ലൊക്കേഷനിലും തനിക്ക് മറക്കാന്‍ പറ്റാത്ത ഒരു അനുഭവുമുണ്ട്.ഞാന്‍ കഥകളി വേഷം ധരിച്ച് ഷോട്ടിനായി തയ്യാറായി നില്‍ക്കുകയായിരുന്നു.അപ്പോള്‍ ദൂരത്ത് നിന്നും കലാമണ്ഡലം ഗോപിയാശാന്‍ ഉള്‍പ്പടെയുള്ളവര്‍ എന്നെത്തന്നെ തോന്നി എന്തൊക്കെയോ സംസാരിക്കുന്നു.കുറഞ്ഞ് കഴിഞ്ഞ് എന്റെ മേക്കപ്പ് മാന്‍ എന്റെ അടുത്തേക്ക് വന്നു.ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു എന്താ അവര്‍ പറഞ്ഞെ എന്നു.അദ്ദേഹം പറഞ്ഞു കഥകളി വേഷത്തില്‍ കണ്ടപ്പോള്‍ കലമണ്ഡലം കൃഷ്ണന്‍ നായര്‍ ആശാനെപ്പോലെ ഉണ്ടെന്ന പറഞ്ഞെ എന്നുയഅതൊക്കെ വലിയ അനുഗ്രഹമാണ്.അതൊന്നും മറക്കാന്‍ കഴിയാത്തതാണെന്നും മോഹന്‍ലാല്‍ അഭിമുഖത്തില്‍ പറഞ്ഞുവെക്കുന്നു.