തിരുവനന്തപുരം: ദൈവത്തിന് അഭിനയിക്കണമെന്ന മോഹം തോന്നി.ദൈവം ഭൂമിയിൽ അവതരിച്ചു. അയാളെ ലോകം മോഹൻലാൽ എന്ന് വിളിച്ചു. അങ്ങനെ തുടങ്ങി ഈ വിസ്മയത്തെ വിശേഷിപ്പിക്കുന്ന വാക്കുകൾ തന്നെ ധാരാളം മോഹൻലാൽ എന്ന നടനെ വിലയിരുത്താൻ. നാലു പതിറ്റാണ്ട് നീണ്ട മലയാള സിനിമാ ലോകത്തിലെ പകരം വയ്ക്കാനില്ലാത്ത നടനായി വളരുമ്പോഴും എന്ന പ്രതിഭ ഇപ്പോഴും വീഞ്ഞുപോലെയാണ്. കാരണം പഴകും തോറും ഇയാളുടെ പുതിയ ഭാവങ്ങൾ ആരാധകർക്കായി കാത്തിരിക്കുന്നു എന്ന് വ്യക്തം. ഇന്ന് 64ാം പിറന്നാൾ ആഘോഷിക്കുയകാണ് മലയാളത്തിന്റെ പ്രിയപ്പെട്ട ലാലേട്ടൻ.

ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും അത്ഭുതപ്പെടുത്തിയും മോഹൻലാൽ എന്ന നടവിസ്മയം തിരശ്ശീലയിൽ ആടിത്തീർത്തത് ഒട്ടനവധി കഥാപാത്രങ്ങൾ. ഇനി വരാനിരിക്കുന്നത് അതിലേറെ മികച്ച വേഷങ്ങളാണ്. 1978ൽ മഞ്ഞിൽ പിരിഞ്ഞ പൂക്കളിലൂടെ അഭിനയരംഗത്തേക്ക് കടന്നെത്തിയ നടൻ പിന്നിട്ട വഴികളിൽ അഭിനയിച്ചത് 330ലധികം മലയാള ചിത്രങ്ങളിലാണ് ഇതിന് പുറമേ... തമിഴ് ഹിന്ദി, തെലുങ്ക് എന്നീ ചിത്രങ്ങളിലൂടെയും തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന സൂപ്പർതാരമായി മാറാൻ അദ്ദേഹത്തിന് ് സാധിച്ചു.

1960 മെയ് 21നാണ് പത്തനംതിട്ട ജില്ലയിൽ ഇലന്തൂരിൽ ലാലിന്റെ ജനനം. അച്ഛൻ വിശ്വനാഥൻ നായർ, അമ്മ ശാന്തകുമാരി. തിരുവനന്തപുരത്തായിരുന്നു പഠനം. പഠനകാലത്ത് തന്നെ സുഹൃത്തുക്കളായ പ്രിയദർശൻ, സുരേഷ് കുമാർ എന്നിവരുമായി ചേർന്ന് സിനിമാ പ്രവർത്തനം ആരംഭിച്ചു. അശോക് കുമാർ സംവിധാനം ചെയ്ത 'തിരനോട്ടം' ആണ് ആദ്യ ചിത്രം. ഫാസിൽ സംവിധാനം ചെയ്ത 'മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെയായിരുന്നു മുഖ്യധാരാ രംഗപ്രവേശം.

1978ൽ മഞ്ഞിൽ പിരിഞ്ഞ പൂക്കളിലൂടെ അഭിനയരംഗത്തേക്ക് കടന്നെത്തിയ ലാൽ സ്വത സിദ്ധമായ അഭിനയം കൊണ്ട് മലയാളികളെ അമ്പരപ്പിച്ചപ്പോൾ പേരിനെ ചുരുക്കി മലയാളികൾ സ്ഹേഹപൂർവം ഏട്ടനെന്ന് വിളിച്ചു. ജനിച്ചു വീണ കുട്ടിമുതൽ യൗവനങ്ങൾ വരെ സ്നേഹവും ആരാധനയും ഇഴ കലർന്ന് മോഹൻലാലിനെ ലാലേട്ടാ എന്ന് ആരാധനയോടെ നീട്ടിവിളിക്കും. തന്റെ സംസാരശൈലിയും വേറിട്ട അഭിനയരീതിയും ആരാധകരോടുള്ള ലാലിന്റെ കരുതലും തന്നെയാണ് മലയാളത്തിന്റെ ശക്തനായ നടനായി വളർന്നുവരാൻ മോഹൻലാലിനെ പ്രാപ്തനാക്കിയ പ്രധാനഘടകം.

നടൻ പിന്നിട്ട വഴികളിൽ അഭിനയിച്ചത് 330ലധികം മലയാള ചിത്രങ്ങളിലാണ് ഇനിന് പുറമേ.തമിഴ് ഹിന്ദി, തെലുങ്ക് എന്നീ ചിത്രങ്ങളിലൂടെയും തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന സൂപ്പർതാരമായി മാറാൻ അദ്ദേഹത്തിന് സാധിച്ചു. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ പ്രതിനായക വേഷമാണ് ലാലിനെ മലയാള സിനിമയിൽ ആദ്യം മുഖ്യാധാരറോളിൽ അവസരം നൽകിയതെങ്കിലും പിന്നീട് അദ്ദേഹത്തിന്റെ കരിയർ ബ്രേക്ക് ചിത്രമായി മാറാൻ സാധിച്ചത് തമ്പി കണ്ണന്താനത്തിന്റെ രാജാവിന്റെ മകൻ എന്ന ചിത്രത്തിലെ വിൻസെന്റ് ഗോമസ് എന്ന കഥാപാത്രമായിരുന്നു.

ശക്തനായ വില്ലനായി മാത്രമല്ല നായകനായി മാറുകയായിരുന്നു വിൻസെന്റ് ഗോമസിലൂടെ. പിന്നീട് ഭൂമിയിലെ രാജാക്കന്മാർ, അതിരാത്രം തുടങ്ങി നിരവധി വേഷങ്ങൾ താരത്തിന് താരമൂല്യം നേടിക്കൊടുത്തു. പ്രിയദർശൻ, ജോഷി ചിത്രങ്ങളിലെ കോമഡികളിൽ തീർത്ത വേഷങ്ങൾ മോഹൻലാലിന് സമ്മാനിച്ചത് ഒരു മലയാളത്തിന്റെ ഒരു ചോക്ലേറ്റ് ബോയി പരിവേഷമായിരുന്നു. ബോയിങ് ബോയിങ്ങ് ഉൾപ്പടെയുള്ള ചിത്രങ്ങളിൽ താരം മലയാളികളെ ചിരിപ്പിച്ചു. എങ്കിലും റൊമാന്റിക് സീനുകളിൽ വിസ്മയിപ്പിച്ചവ നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്, അരം പ്ലസ് അരം കിന്നരം, തുടങ്ങിയ 80 കളിലെ വിജയങ്ങളായിരുന്നു.

86ന് ശേഷം മോഹൻലാലിന് നടൻ എന്നതിനേക്കാൾ ഉപരി മലയാളത്തിലെ താരരാജക്കന്മാരിൽ ഒരാൾ എന്ന അംഗീകാരം നേടിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഒരേ കാലഘട്ടത്തിൽ തന്നെ മോഹൻലാലിനും മമ്മൂട്ടിക്കും മലയാള സിനിമാ ലോകം കീഴടക്കാൻ സാധിച്ചു. നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകളും, സർവകാലാശാലയുമെല്ലാം 80കളുടെ അവസാനത്തിൽ മോഹൻലാലെന്ന നടനെ ഇമോഷണൽ ഷെയിഡുള്ള നായകറോളിൽ തിളക്കം നൽകിയപ്പോൾ കെ. മധുവിന്റെ സംവിധാനത്തിലിറങ്ങിയ ഇരുപതാം നൂറ്റാണ്ട് മലയാളികൾ ഇരുകൈയും നീട്ടി ഏറ്റെടുക്കുകയും ചെയ്തു.

പിന്നീട് ചിത്രം, താളവട്ടം, ആര്യൻ അധിപൻ, വെള്ളാനകളുടെ നാട്, ടിപി ബാലഗോപാലൻ എംഎ തുടങ്ങി എൺപതുകളുടെ അവസാനം സ്വർണനേട്ടം കൊയ്യുകയായിരുന്നു ലാൽ. വേണു നാഗവള്ളി പത്മരാജൻ, കെ മധു, പ്രിയദർശൻ ജോഷി തുടങ്ങി കേരളത്തിലെ മികച്ച സംവിധായകരെല്ലാം തിരഞ്ഞെടുക്കുന്ന പ്രിയനടനായി 90കളുടെ ആരംഭത്തോടെ ലാൽ മാറി.

ടി.പി ബാലഗോപാലൻ എം.എ എന്ന ചിത്രത്തിലെ അഭിനയത്തിന് 1986ൽ തന്റെ 26ാം വയസിൽ മികച്ച നടനുള്ള സംസ്ഥാനപുരസ്‌കാരം താരം സ്വന്തമാക്കി. പിന്നീട് 90കൾക്കിപ്പുറം മോഹൻലാലിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. അഞ്ച് ദേശീയ പുരസ്‌കാരങ്ങൾ ഒൻപത് കേരള സംസ്ഥാന പുരസ്‌കാരം, ഒൻപത് ഫിലിം ഫെയർ അവാർഡുകൾ ഇന്ത്യൻ ഫിലിം അക്കാദമി അവർഡ്. കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ താരത്തിനെ തേടിയെത്തി.

ഭരതത്തിലെ അഭിനയത്തിന് ആദ്യ ദേശീയ പുരസ്‌കാരം നേടി. കിരീടത്തിലെ അഭിനയത്തിന് സ്പെഷ്യൽ ജൂറി പുരസ്‌കാരവും വാനപ്രസ്ഥം, ജനതാ ഗ്യാരേജ് പുലിമരുകൻ എന്നിവയുടെ പ്രകടനത്തിന് പ്രത്യേക ജൂറി പരാമർശവും മോഹൻലാലിന് ലഭിച്ചു. 2001ൽ പത്മശ്രി, 2009ൽ ലഫ്റ്റണന്റ് കേണൽ, 2010ൽ ഡി.ലിറ്റ്, 2019ൽ പത്മഭൂഷൺ എന്നീ ബഹുമതികൾ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

1960 മെയ് 21നാണ് പത്തനംതിട്ട ജില്ലയിൽ ഇലന്തൂരിൽ ലാലിന്റെ ജനനം. അച്ഛൻ വിശ്വനാഥൻ നായർ, അമ്മ ശാന്തകുമാരി. തിരുവനന്തപുരത്തായിരുന്നു പഠനം. പഠനകാലത്ത് തന്നെ സുഹൃത്തുക്കളായ പ്രിയദർശൻ, സുരേഷ് കുമാർ എന്നിവരുമായി ചേർന്ന് സിനിമാ പ്രവർത്തനം ആരംഭിച്ചു. 1988ൽ നിർമ്മാതാവ് സുരേഷ് ബാലാജിയുടെ മകളായ സുചിത്രയുമായി മോഹൻലാലിന്റെ വിവാഹം നടന്നു. തിരുവനന്തപുരത്തെ ആറ്റുകാൽ ക്ഷേത്രത്തിൽ വച്ചായിരുന്നു താരനിറവിലുള്ള വിവാഹം നടന്നത്. രണ്ടുമക്കളിൽ പ്രണവ് മോഹൻലാൽ 21ാം നൂറ്റാണ്ട്, ആദി എന്നി ചിത്രങ്ങളിലൂടെ മലയാള സിനിമയിലേക്ക് ചുവടുവച്ചു. മകൾ വിസ്മയ ഇപ്പോളും പഠനത്തിലാണ്.

നാല് പതിറ്റാണ്ടുകൾ നീണ്ട അഭിനയ ജീവിതത്തിൽ മോഹൻലാൽ എന്ന പേര് വലിയൊരു ബ്രാൻഡായി മാറി കഴിഞ്ഞു എന്നതിൽ തർക്കമില്ല. ബോക്‌സ് ഓഫീസുകളിലും മോഹൻലാൽ തരംഗം സൃഷ്ടിച്ചു. ആദ്യമായി 100 കോടി ക്ലബിൽ ഇടം നേടുന്ന മലയാള സിനിമ മോഹൻലാലിന്റെ പുലിമുരുകനാണ്. സമീപകാലത്ത് പുറത്തിറങ്ങിയ മോഹൻലാൽ ചിത്രങ്ങൾ നിരാശയാണ് ആരാധകർക്ക് സമ്മാനിച്ചതെങ്കിലും, വരാനിരിക്കുന്നത് അഭ്രപാളികളിൽ പ്രകമ്പനം സൃഷ്ടിക്കാൻ ഉതകുന്ന സിനിമകളും കഥാപാത്രങ്ങളും ആണ്. ഓളവും തീരവും, ജീത്തും ജോസഫിന്റെ റാം, ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ, വൃഷഭ, തരുൺമൂർത്തി ചിത്രം, റമ്പാൻ തുടങ്ങിയവ ഉദാഹരണങ്ങൾ മാത്രം.

നടനായി മാത്രമല്ല ഗായകനായും നിർമ്മാതാവായും മോഹൻലാൽ വിസ്മയിപ്പിച്ചിട്ടുണ്ട്. ബറോസ് എന്ന സിനിമയിലൂടെ മോഹൻലാലിലെ സംവിധായകനെയും മലയാളികൾ കാണാൻ പോകുന്നു. മലയാള സിനിമയിൽ മറ്റൊരു നടനാലും പകർന്നാടാൻ കഴിയാത്ത അതുല്യാഭിനയം കാഴ്ചവച്ച മോഹൻലാൽ ഇനിയും നല്ല സിനിമകളിലൂടെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ അമ്പരപ്പിക്കുമെന്ന് ഉറപ്പാണ്.