- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ ദിവസം സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചപ്പോള്‍ ഞാന്‍ അല്‍പ്പം കൂടുതല്‍ കഴിച്ചു; എനിക്ക് അതിവേഗം തന്നെ മത്ത് പിടിച്ചു; 'പിറന്നാളിന് അടിച്ച് ഓഫ് ആയിപ്പോയി; എനിക്കൊന്നും ഓര്മിയില്ലെന്ന് ആമിര്ഖാന്
ആ ദിവസം സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചപ്പോള്‍ ഞാന്‍ അല്‍പ്പം കൂടുതല്‍ കഴിച്ചു;
മുംബൈ: 60ാം ജന്മദിനാഘോഷത്തിനിടെ അമിതമായി മദ്യപിച്ചതിനെ തുടര്‍ന്ന് ആ ദിവസത്തെ സംഭവങ്ങള്‍ ഒന്നും ഓര്‍മ്മയില്ലെന്ന് ബോളിവുഡ് താരം ആമിര്ഖാന്. മാര്‍ച്ച് 14-നായിരുന്നു അമീര്‍ ഖാന്റെ ജന്മദിനം. മകള്‍ ഇറയും മുന്‍ ഭാര്യ റീന ദത്തയും ചേര്‍ന്നാണ് സംഘടിപ്പിച്ച ആഘോഷത്തിനിടെ സുഹൃത്തുക്കളുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് മദ്യപിക്കുകയും അത് അതിരുകവിഞ്ഞെന്നും താരം പറഞ്ഞു. 'സിതാരേ സമീന്‍ പര്' എന്ന സിനിമയുടെ പ്രൊമോഷന് നല്കിയ അഭിമുഖത്തിലാണ് അമീറിന്റെ വെളിപ്പെടുത്തല്‍. താരത്തിന്റെ ഈ വെളിപ്പെടുത്തല്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
'ഞാന്‍ സാധാരണ മദ്യം വളരെ കുറച്ചാണ് കഴിക്കാറ്. എന്നാല്‍, ആ ദിവസം സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചപ്പോള്‍ ഞാന്‍ അല്‍പ്പം കൂടുതല്‍ കഴിച്ചു. എനിക്ക് അതിവേഗം തന്നെ മത്ത് പിടിച്ചു. അടുത്ത ദിവസം രാവിലെ എഴുന്നേറ്റപ്പോള്‍ എനിക്ക് ഒന്നും ഓര്‍മ്മയില്ല. ഏഴു മണിക്കാണ് ഞങ്ങള്‍ തുടങ്ങിയത് ഒന്‍പത് മണി ആയപ്പോള്‍ തന്നെ ഞാന്‍ പറക്കുന്ന അവസ്ഥയില്‍ ആയിരുന്നു' ആമിര്‍ പറഞ്ഞു.
മദ്യപാനം ഗണ്യമായി കുറച്ചിരുന്നതായും എന്നാല്‍ ജന്മദിനത്തിന്റെ ആഹ്ലാദത്തില്‍ അത് മറികടന്നുപോയതായും ആമിര്‍ ഖാന് വ്യക്തമാക്കി. 'ഞാന്‍ ഒരു എക്സ്ട്രീം അവസ്ഥയിലാണ്. ഞാന്‍ ബ്ലാക്ക്ഔട്ട് ആണ്. എന്റെ അറുപതാം പിറന്നാളിന്റെ ആഘോഷത്തെക്കുറിച്ച് എനിക്ക് തീര്‍ച്ചയായും ഒരു ഓര്‍മ്മയും ഇല്ല.,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആമിര്‍ ഖാന്റെ വരാനിരിക്കുന്ന ചിത്രമായ സീതാരേ സമീന്‍ പര് 2025 ജൂണ്‍ 20 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്. ചിത്രത്തില്‍ അദ്ദേഹത്തോടൊപ്പം ജെനീലിയ ഡിസൂസയും അഭിനയിക്കുന്നു. അദ്ദേഹത്തിന്റെ കള്‍ട്ട് ക്ലാസിക് ചിത്രമായ താരേ സമീന്‍ പറിന്റെ ആത്മീയ തുടര്‍ച്ചയാണ് ഈ ചിത്രം, കൂടാതെ സ്പാനിഷ് ചിത്രമായ ചാമ്പ്യന്‍സിന്റെ റീമേക്കുമാണിത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, രജനീകാന്തിന്റെ കൂലിയിലും അദ്ദേഹം ഒരു അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടും.