- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷൂട്ടിങ് സെറ്റില്‍ വെച്ച് കുഴഞ്ഞ് വീണു; ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തമിഴ് സിനിമ ലോകത്തെ ഞെട്ടിച്ച് വിയോഗം; പ്രമുഖ ഹാസ്യ താരം റോബോ ശങ്കർ അന്തരിച്ചു; വേദനയോടെ സഹപ്രവർത്തകർ
ചെന്നൈ: പ്രമുഖ തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ (46) അന്തരിച്ചു. കഴിഞ്ഞ ഒരു ആഴ്ചയായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാത്രി 8.30 ഓടെയാണ് അദ്ദേഹം അന്ത്യശ്വാസം വലിച്ചത്.
ഷൂട്ടിങ്ങിനിടെ കുഴഞ്ഞുവീണതിനെ തുടർന്നാണ് റോബോ ശങ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം അദ്ദേഹത്തിന്റെ കരളും വൃക്കയും തകരാറിലായതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
'മാരി', 'വിശ്വാസം' തുടങ്ങിയ സിനിമകളിലെ അഭിനയം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. നിരവധി തമിഴ് സിനിമകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടനായിരുന്നു റോബോ ശങ്കർ. അദ്ദേഹത്തിന്റെ വിയോഗം തമിഴ് സിനിമാ ലോകത്തിന് തീരാനഷ്ടമാണ്.
Next Story