- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മ സംഘടനയെ നാഥനില്ലാ കളരി എന്ന് വിശേഷിപ്പിച്ചത് തെറ്റ്; സംഘടന തിരിച്ചുവരവിന്റെ പാതയില്‍; നിര്‍മ്മാതാക്കളുടെ സംഘടനയ്ക്കെതിരെ അമ്മ സംഘടന
കൊച്ചി: ചലച്ചിത്ര സംഘടനകള്‍ തമ്മിലുള്ള പോര് രൂക്ഷമാകുന്നു. താരസംഘടനയായ 'അമ്മ' നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് കത്തയച്ചു. അമ്മ സംഘടനയെ നാഥനില്ലാ കളരി എന്ന് വിശേഷിപ്പിച്ചതില്‍ അതൃപ്തി അറിയിച്ചു കൊണ്ടാണ് കത്ത് അയച്ചിരിക്കുന്നത്. അമ്മ സംഘടനക്ക് നാഥനില്ലെന്ന് പറഞ്ഞത് തെറ്റായിപ്പോയി എന്നും നിര്‍മ്മാതാക്കള്‍ ഖേദം പ്രകടിപ്പിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
തെറ്റുകള്‍ തിരുത്തി തിരിച്ചുവരവിന്റെ പാതയിലാണ് അമ്മ. സംഘടനയെ നാഥനില്ലാ കളരിയെന്ന് വിശേഷിപ്പിച്ചത് തെറ്റായിപ്പോയി. ഇക്കാര്യത്തില്‍ നിര്‍മ്മാതാക്കള്‍ ഖേദം പ്രകടിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് അമ്മ നിര്‍മ്മാതാക്കളുടെ സംഘടനക്ക് കത്ത് അയച്ചിരിക്കുന്നത്.
അതേസമയം, സംസ്ഥാനത്ത് ജൂണ്‍ ഒന്ന് മുതല്‍ സിനിമാ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. സിനിമ സംഘടനകളുടെ സംയുക്തയോഗത്തിലാണ് തീരുമാനം. ജിഎസ്ടിക്കൊപ്പമുള്ള വിനോദ നികുതി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കണം, താരങ്ങള്‍ വലിയ പ്രതിഫലം കുറയ്ക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംഘടനകള്‍ സമരത്തിലേക്ക് കടക്കുന്നത്.