- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എനിക്ക് നിന്നെ മനസിലാവുന്നില്ല റാസിൻ; നീ എങ്ങോട്ട് ആണ് ഒളിച്ചോടുന്നത്; ഞാൻ നിന്നെ ഒരുപാട് സ്നേഹിച്ചു; പക്ഷെ നീ എന്നെ വേദനിപ്പിച്ചു; നിരാശ പങ്കുകൊണ്ടുള്ള പോസ്റ്റുമായി നടി അഞ്ജലി അമീർ; ബ്രേക്ക് അപ്പ് ആയോയെന്ന് ആരാധകർ..!
കൊച്ചി: മോഡൽ രംഗത്തും അഭിനയ രംഗത്തും ഏറെ ശ്രേദ്ധേയായ താരമാണ് അഞ്ജലി അമീർ. ട്രാൻസ് വുമണായ അഞ്ജലി താൻ കഷ്ടപ്പെട്ട് കടന്നുവന്ന വഴികളെ കുറിച്ച് എല്ലാം നേരെത്തെ മനസ് തുറന്നിരുന്നു. തുടർന്ന് 'പേരൻപ്' സിനിമയിലൂടെ അവർ വീണ്ടും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ സ്നേഹബന്ധത്തിൽ നിരാശ പങ്കുകൊണ്ടുള്ളതാണ് പോസ്റ്റ്. അവരുടെ വാക്കുകൾ.., 'എനിക്ക് നിന്നെ മനസിലാവുന്നില്ല റാസിൻ, നീ എങ്ങോട്ട് ആണ് ഈ ഒളിച്ചോടുന്നതെന്ന്. ഞാൻ ഒരു പോസ്റ്റ് ഇട്ടു അത് സത്യം.
അത് ക്ഷമിക്കാൻ പറ്റാത്ത തെറ്റൊന്നും അല്ല. ഞാൻ പല പ്രാവശ്യം പറഞ്ഞതാണ് ഈ റിലേഷൻ ശരിയാവില്ല. ആരും അംഗീകരിക്കില്ല എന്നുള്ളത്. അപ്പോ ഒക്കെ, നീ എന്റെ കൂടെനിന്ന് പ്രചോദനം തന്നു. പക്ഷെ ഒരു പ്രശ്നം വന്നപ്പോ എന്നെ തള്ളിപ്പറയുന്ന അടച്ചാക്ഷേപിക്കുന്ന പ്രവണത ഒട്ടും നല്ലതല്ല. എന്റെ ലൈഫിൽ പലരും വന്നുപോയിട്ടുണ്ട്. അവർക്കൊന്നും കൊടുക്കാത്ത സ്ഥാനവും സ്നേഹവുമാണ് ഞാൻ നിനക്ക് തന്നിരുന്നത്, ഇപ്പോ നിന്റെ ജീവിതം സുരക്ഷിതമാക്കാൻ എന്നെ വലിച്ചെറിഞ്ഞു ഓടുന്ന ഈ ഓട്ടം നല്ലതല്ല.
ഒക്കെ അവസാനിപ്പിച്ചു ഞാൻ പോയപ്പോഴും വീണ്ടും മടങ്ങിവന്നത് നീ, ആണ് പിന്നെയും ഞാൻ ചതിക്കപ്പെട്ടു. ഇനി വന്നാലും നിന്നെ ഞാൻ വിശ്വസിക്കും. അത് ഞാൻ വിഡ്ഡി ആയതുകൊണ്ടല്ല, മറിച്ച് അത്രയും ഞാൻ ഇഷ്ടപ്പെടുന്ന കൊണ്ടാ. ഇതൊക്കെ കണ്ട് എന്റെ വിഷമം കണ്ട് ചിലപ്പോ നീ ഹാപ്പി ആയിരിക്കും. പക്ഷേ നീ കാരണം ഞാൻ മരിച്ചുവീണാൽ ഒന്നോർക്കുക, ഒരിക്കലും എന്റെ മരണം കൊണ്ട് ഒരു മനഃസമാധാനവും ലഭിക്കില്ല.
അവന്റെ ഭാഗം മാത്രം കേൾക്കുന്ന അവന്റെ ഉമ്മയോടും ഉപ്പയോടും; നിങ്ങളുടെ മകൻ വേദനിക്കുന്നതിനേക്കാളും ഒരായിരം ഇരട്ടിയാണ് ഞാൻ ഇപ്പോൾ വേദനിക്കുന്നത്. ഇത്തിരി മനഃസാക്ഷി നിങ്ങൾക്ക് ഉണ്ടെങ്കിൽ ഒന്ന് മനസിലാക്കുക. ഇതാണ് അഞ്ജലി അമീർ സോഷ്യൽ മീഡിയായിൽ പങ്ക് വച്ച വാക്കുകൾ. ഈ പോസ്റ്റിന് പിന്നാലെ നിരവധി ആളുകളാണ് താരത്തിനോട് കാര്യങ്ങൾ അന്വേഷിച്ച് മുൻപോട്ട് വന്നിരിക്കുന്നത്.