- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉമ്മൻചാണ്ടിയാകായി ബാലചന്ദ്രമേനോൻ, ചാണ്ടി ഉമ്മനായി നിവിൻ പോളി; മോളിവുഡിൽ നിന്നും മറ്റൊരു ബയോപിക് കൂടി; ചിത്രം ഒരുക്കുന്നത് ബി.ഉണ്ണികൃഷ്ണൻ
തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ജീവിതം ആസ്പദമാക്കി സിനിമ വരുന്നു. ഉമ്മൻചാണ്ടിയുടെ ഭരണകാലത്തെ സോളാർ വിവാദങ്ങളടക്കമുള്ള പ്രതിസന്ധികൾ ചിത്രീകരിക്കുന്നതായിരിക്കും ഇതെന്നും, ഒരു മുഖ്യമന്ത്രി നേരിടുന്ന വെല്ലുവിളികളാണ് വിഷയമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സംവിധായകനും നടനുമായ ബാലചന്ദ്ര മേനോൻ ഉമ്മൻചാണ്ടിയുടെ വേഷത്തിലെത്തും. അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മനായി യുവനടൻ നിവിൻ പോളിയാണ് എത്തുന്നത്. എന്നാൽ, ഉമ്മൻചാണ്ടിയുടെ ജീവിതം നേരിട്ട് അവതരിപ്പിക്കുന്ന രീതിയിലായിരിക്കില്ല സിനിമയെന്നും സൂചനയുണ്ട്.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ ജീവിതവും സിനിമയാകാൻ ഒരുങ്ങുന്നു. കേരളത്തിൻ്റെ കഴിഞ്ഞ 80 വർഷത്തെ രാഷ്ട്രീയ ചരിത്രം പറയുന്ന 'ദി കോമ്രേഡ്' എന്ന ചിത്രം പി.എം. തോമസ് കുട്ടിയാണ് സംവിധാനം ചെയ്യുന്നത്. തലശേരി കലാപകാലം മുതൽ കോവിഡ്, പ്രളയ കാലങ്ങളിൽ മുഖ്യമന്ത്രിയെന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങൾ വരെ ചിത്രത്തിൽ വിഷയമാകുമെന്ന് പറയപ്പെടുന്നു.
നടൻ കമൽ ഹാസനെയും ഈ ചിത്രത്തിൽ ഉൾപ്പെടുത്തിയേക്കും. മലയാള സിനിമയിലെ പൊളിറ്റിക്കൽ ഴോണറിൽ നിന്നുള്ള ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായിരിക്കും 'ദി കോമ്രേഡ്' എന്ന് സംവിധായകൻ അഭിപ്രായപ്പെട്ടു. പത്തോളം പ്രമുഖ മലയാള താരങ്ങളും മറ്റ് പ്രഗത്ഭരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.