- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മലയാള സിനിമാ ഇന്‍ഡസ്ട്രിക് അഭിമാനിക്കാം ഇതുപോലെ വെടിച്ചില്ല് കലാകാരന്മാരെ കിട്ടിയതില്‍'; 'അജയന്റെ രണ്ടാം മോഷണം' ചിത്രത്തിന്റെ വിഎഫ്എക്സ് വീഡിയോ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍; ഏറ്റെടുത്ത് സോഷ്യല്‍ ലോകം
ടൊവിനോ തോമസിന്റെ കരിയറില്‍ ഏറ്റവും വലിയ വിജയമായി മാറിയ 'അജയന്റെ രണ്ടാം മോഷണം' സിനിമയുടെ വിഎഫ്എക്സ് വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ക്ലൈമാക്സ് രംഗങ്ങളിലൂടെയാണ് പുതിയ വിഡിയോ പ്രേക്ഷകരെ വീണ്ടും ആകര്‍ഷിക്കുന്നത്.
1900, 1950, 1990 കാലഘട്ടങ്ങളിലൂടെയാണ് ചിത്രം ഒടുവില്‍ ക്ലൈമാക്‌സിലേക്ക് എത്തുന്നത്. മണിയന്‍ എന്നും അജയന്‍ എന്നും പേരുള്ള ഇരട്ട കഥാപാത്രങ്ങളായി ടൊവിനോ മോഹിപ്പിച്ചിരുന്നു. മൈന്‍ഡ്‌സ്‌റ്റൈന്‍ സ്റ്റുഡിയോസിന്റെ നേതൃത്വത്തിലുള്ള വിഎഫ്ക്സ് ടീം നിര്‍മിച്ച നരിമാളം വെള്ളച്ചാട്ടം ഉള്‍പ്പടെയുള്ള മായാജാല കാഴ്ചകള്‍ ആ പ്രശംസയ്ക്ക് പിന്‍ബലമായത്.
വിസ്മയഭരിതമായ ഈ രംഗങ്ങള്‍ക്ക് അനിരുദ്ധ് കുമാര്‍, സലിം ലാഹിര്‍, ആല്‍ബര്‍ട്ട് തോമസ്, അരുണ്‍ലാല്‍ എസ്പി, ആന്‍ഡ്രൂ ഡിക്രൂസ്, വിശാഖ് ബാബു എന്നിവരടങ്ങിയ അണിയറപ്രവര്‍ത്തകരുടെ കഠിനാദ്ധ്വാനമാണ് അടിത്തറ. മാജിക് ഫ്രെയിംസിന്റെ ലിസ്റ്റിന്‍ സ്റ്റീഫനും യു.ജി.എം. മോഷന്‍ പിക്ച്ചേഴ്സിന്റെ സക്കറിയ തോമസുമാണ് ചിത്രം നിര്‍മിച്ചത്. മലയാളം ഉള്‍പ്പെടെ അഞ്ച് ഭാഷകളിലായി റിലീസ് ചെയ്ത് 100 കോടി ക്ലബ്ബില്‍ എത്തിയത് എആര്‍എമ്മിനെ ടൊവിനോയുടെ കരിയറിലെ ഒരു മൈല്‍സ്റ്റോണ്‍ ആക്കി മാറ്റി.
ചിത്രത്തില്‍ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവര്‍ നായികമാരായി എത്തുമ്പോള്‍ ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്‍ തുടങ്ങിയവര്‍ ശക്തമായ പിന്തുണയായിട്ടുണ്ട്. തിരക്കഥ സുജിത് നമ്പ്യാര്‍, ഛായാഗ്രഹണം ജോമോന്‍ ടി ജോണ്‍, എഡിറ്റിങ് ഷമീര്‍ മുഹമ്മദ്, സംഗീതം ദിബു നൈനാന്‍ തോമസ്.