കാഞ്ഞങ്ങാട്: സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന 'അവിഹിതം' എന്ന പുതിയ ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. 'NOT JUST A MAN’S RIGHT' എന്ന ടാഗ്‌ലൈനോടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ഉണ്ണി രാജാ, രഞ്ജിത്ത് കങ്കോൽ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അംബരീഷ് കളത്തറയും സെന്ന ഹെഗ്‌ഡെയും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഇഫോർ എക്സ്പിരിമെന്റ്സ്, ഇമാജിൻ സിനിമാസ്, മാരുതി ടാക്കീസ് (മുകിൽ) എന്നീ ബാനറുകളിൽ മുകേഷ് ആർ. മേത്ത, ഹാരിസ് ദേശം, പി.ബി. അനീഷ്, സി.വി. സാരഥി, സെന്ന ഹെഗ്‌ഡെ എന്നിവർ സംയുക്തമായാണ് ചിത്രത്തിൻ്റെ നിർമ്മാണം.

ശ്രീരാജ് രവീന്ദ്രൻ, രമേഷ് മാത്യൂസ് എന്നിവർ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിൻ്റെ ക്രിയേറ്റീവ് ഡയറക്ടർ ശ്രീരാജ് രവീന്ദ്രനാണ്. സനാത് ശിവരാജ് എഡിറ്റിംഗും ശ്രീരാഗ് സജി സംഗീത സംവിധാനവും നിർവ്വഹിക്കുന്നു. സുധീഷ് ഗോപിനാഥ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാണ്. കൃപേഷ് അയ്യപ്പൻകുട്ടി കലാസംവിധാനവും അംബരീഷ് കളത്തറ ആക്ഷനും നിർവ്വഹിക്കുന്നു. വിതരണം നടത്തുന്നത് ഇ ഫോർ എക്സ്പിരിമെൻ്റ്സ് റിലീസ് ആണ്.

ലൈൻ പ്രൊഡ്യൂസർ ശങ്കർ ലോഹിതാക്ഷൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ വിഷ്ണു ദേവ്, റെനിത് രാജ്, കോസ്റ്റ്യൂം ഡിസൈനർ മനു മാധവ്, മേക്കപ്പ് രഞ്ജിത്ത് മനാലിപ്പറമ്പിൽ, സൗണ്ട് ഡിസൈൻ രാഹുൽ ജോസഫ്, സേഥ് എം ജേക്കബ്, ഡിഐ എസ്.ആർ ആക്ഷൻ ഫ്രെയിംസ് മീഡിയ, വിഎഫ്എക്സ് റാൻസ് വിഎഫ്എക്സ് സ്റ്റുഡിയോ, സിങ്ക് സൗണ്ട് ആദർശ് ജോസഫ്, മാർക്കറ്റിംഗ് കാറ്റലിസ്റ്റ്, ടിൻഗ്, ഓൺലൈൻ മാർക്കറ്റിംഗ് ടെൻജി മീഡിയ, സ്റ്റിൽസ് ജിംസ്ദാൻ, ഡിസൈൻ അഭിലാഷ് ചാക്കോ എന്നിവരും ചിത്രത്തിൻ്റെ ഭാഗമാണ്.