- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്റമ്മോ...എന്നെ കൊണ്ട് വയ്യ..; അത്യുഗ്രൻ സർ..സൂപ്പർ സർ; സ്വന്തം അഭിനയം കണ്ട് 'വാ' പൊളിക്കുന്ന ബാലയ്യ; 'അഖണ്ഡ 2' ട്രെയിലർ ലോഞ്ചിനിടെ സംഭവിച്ചത്
തെലുങ്ക് സൂപ്പർതാരം നന്ദമൂരി ബാലകൃഷ്ണൻ തന്റെ പുതിയ സിനിമയായ 'അഖണ്ഡ 2'വിന്റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഇപ്പോഴിതാ, സിനിമയിലെ രംഗം കണ്ടതിന് ശേഷം നടത്തിയ പ്രതികരണം സോഷ്യൽ മീഡിയയിൽ വൈറലായി. സ്വന്തം അഭിനയം കണ്ടിട്ട് അമ്പരന്ന താരം, "എന്നെക്കൊണ്ട് ഞാൻ തന്നെ തോറ്റുപോയി" എന്ന രീതിയിലുള്ള ആവേശകരമായ പ്രസ്താവന നടത്തിയെന്നാണ് വാർത്ത.
ചിത്രത്തിലെ തന്റെ തീവ്രവും ശക്തവുമായ പ്രകടനം കണ്ടപ്പോൾ ബാലകൃഷ്ണൻ അമ്പരപ്പും സന്തോഷവും പ്രകടിപ്പിച്ചു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ആരാധകർ ഇത് ഏറ്റെടുക്കുകയും 'അഖണ്ഡ 2'വിനായുള്ള കാത്തിരിപ്പ് വർദ്ധിപ്പിക്കുകയും ചെയ്തു. ചിത്രീകരണത്തിന് ശേഷവും സ്വന്തം പ്രകടനത്തിൽ താരം അത്ഭുതം പ്രകടിപ്പിച്ചത് അദ്ദേഹത്തിന്റെ ആത്മാർത്ഥതയുടെ സൂചനയായാണ് സിനിമാലോകം കാണുന്നത്.
Next Story




