- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഗാനങ്ങൾ പകർപ്പവകാശം ലംഘിച്ച് ഉപയോഗിച്ചു..'; അജിത്ത് ചിത്രം 'ഗുഡ് ബാഡ് അഗ്ലി' ക്കെതിരെ ധനുഷിന്റെ പിതാവ്; കേസ് നൽകുമെന്നും മറുപടി
ചെന്നൈ: തമിഴിലെ 'തല' എന്ന് വിശേഷിക്കപ്പെടുന്ന നടൻ അജിത്തിന്റെ 'ഗുഡ് ബാഡ് അഗ്ലി' എന്ന ചിത്രത്തിന്റെ നിർമ്മാതാക്കൾക്കെതിരെ സിനിമയിൽ പകർപ്പവകാശം ലംഘിച്ച് തന്‍റെ സിനിമയിലെ ക്ലാസിക് ഗാനങ്ങൾ ഉപയോഗിച്ചെന്ന് ആരോപിച്ച് പ്രശസ്ത സംവിധായകൻ കസ്തൂരി രാജ കേസ് കൊടുക്കാന്‍ ഒരുങ്ങുന്നുവെന്ന് വിവരങ്ങൾ. നടൻ ധനുഷിന്റെ പിതാവാണ് പ്രശസ്ത സംവിധായകനായ കസ്തൂരി രാജ.
ബോക്സോഫീസില്‍ വിജയിച്ച 'ഗുഡ് ബാഡ് അഗ്ലി' അതിന്‍റെ ആക്ഷന്‍ തിരക്കഥയ്ക്കൊപ്പം പഴയ പാട്ടുകളുടെ ഉപയോഗത്തിന്‍റെ പേരിലും ഏറെ ശ്രദ്ധ നേടിയിരുന്നു. തീയറ്റര്‍ റണ്ണിന് ശേഷം തമിഴ് ആക്ഷൻ-ത്രില്ലർ ചിത്രം അടുത്തിടെയാണ് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്. ഇതിന് പിന്നാലെയാണ് ചിത്രം വീണ്ടും വലിയൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.
Next Story