- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുടരെ മൂന്ന് ഹിറ്റ്; 6 ദിനം കൊണ്ട് 100 കോടി ക്ലബ്ബിലെത്തി പ്രദീപ് രംഗനാഥൻ-മമിത ബൈജു കൂട്ടുകെട്ടിലെ 'ഡ്യൂഡ്'
ചെന്നൈ: പ്രദീപ് രംഗനാഥനും മമിത ബൈജുവും പ്രധാന വേഷങ്ങളിലെത്തിയ 'ഡ്യൂഡ്' എന്ന ചിത്രം റിലീസ് ചെയ്ത് ആറ് ദിവസത്തിനുള്ളിൽ ലോകമെമ്പാടുമായി 100 കോടി ക്ലബ്ബിൽ. തലമുറ വ്യത്യാസമില്ലാതെ പ്രേക്ഷകരെ ആകർഷിച്ച ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് നേടുന്നത്. പ്രദീപ് രംഗനാഥൻ നായകനായെത്തുന്ന തുടർച്ചയായ മൂന്നാമത്തെ ചിത്രമാണ് 100 കോടി ക്ലബിൽ ഇടം നേടുന്നത്.
ഒക്ടോബർ 17ന് തിയേറ്ററുകളിലെത്തിയ 'ഡ്യൂഡ്' ലോകമെമ്പാടുമുള്ള ദീപാവലി റിലീസുകളിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യൻ ചിത്രമായിരിക്കുകയാണ്. ചിത്രത്തിന്റെ ആദ്യ ദിനത്തിലെ വേൾഡ് വൈഡ് കളക്ഷൻ 22 കോടി രൂപയായിരുന്നു. കോമഡി, ഇമോഷൻ, ആക്ഷൻ, പ്രണയം, കുടുംബബന്ധങ്ങൾ, സൗഹൃദം എന്നിവയെല്ലാം സമന്വയിപ്പിച്ച ഒരു സമ്പൂർണ്ണ വിനോദ ചിത്രമായാണ് 'ഡ്യൂഡ്' വിലയിരുത്തപ്പെടുന്നത്.
ചിത്രത്തിൽ അഗൻ എന്ന കഥാപാത്രമായി പ്രദീപ് രംഗനാഥനും കുറൽ എന്ന കഥാപാത്രമായി മമിത ബൈജുവും തിളങ്ങിയപ്പോൾ, മന്ത്രി അതിയമാൻ അഴഗപ്പൻ എന്ന വേഷത്തിലെത്തിയ ശരത് കുമാറും പ്രേക്ഷക പ്രീതി നേടി. നവാഗത സംവിധായകനായ കീർത്തീശ്വരനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തത്. 'ലവ് ടുഡേ', 'ഡ്രാഗൺ' എന്നീ ചിത്രങ്ങളെപ്പോലെ 'ഡ്യൂഡും' പ്രദീപ് രംഗനാഥൻ്റെ കരിയറിൽ ഒരു മികച്ച വിജയം നേടിയിരിക്കുകയാണ്. മമിത ബൈജുവിന്റെ അഭിനയവും ഏറെ പ്രശംസ അർഹിക്കുന്നു. പ്രദീപിന്റെ ഹാട്രിക് വിജയമായി ഈ ചിത്രത്തെയും പ്രേക്ഷകർ വിലയിരുത്തുന്നു.




