കൊച്ചി: 'താന്തോന്നി' എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ജോർജ് വർഗീസ് ഒരുക്കുന്ന പുതിയ സസ്പെൻസ് ത്രില്ലർ ചിത്രം 'ഐസിയു'വിന്‍റെ (I C U) ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ബിബിൻ ജോർജും ബാബുരാജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം ഈ മാസം തിയറ്ററുകളിലെത്തും. തമിഴിൽ സൂര്യ നിർമ്മിച്ച 'ഉറിയടി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ വിസ്മയയാണ് 'ഐസിയു'വിലെ നായിക.

മുരളി ഗോപി, ശ്രീകാന്ത് മുരളി, മീര വാസുദേവ്, നവാസ് വള്ളിക്കുന്ന് എന്നിവരുൾപ്പെടെ വലിയൊരു താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മിനി സ്റ്റുഡിയോയുടെ ബാനറിൽ ജെയിൻ പോളാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സന്തോഷ് കുമാറാണ് 'ഐസിയു'വിന്‍റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്. സി. ലോകനാഥൻ ഛായാഗ്രഹണം നിർവ്വഹിക്കുമ്പോൾ, ജോസ് ഫ്രാങ്ക്‌ളിൻ സംഗീതം ഒരുക്കുന്നു.

ലിജോ പോൾ എഡിറ്റിംഗും ഷിബു സുശീലൻ പ്രൊഡക്ഷൻ കൺട്രോളറായും പ്രവർത്തിക്കുന്നു. ബാവ കലാസംവിധാനവും മാഫിയ ശശി ആക്ഷനും സ്റ്റെഫി സേവ്യർ കോസ്റ്റ്യൂം ഡിസൈനും റോണക്സ് സേവ്യർ മേക്കപ്പും കൈകാര്യം ചെയ്യുന്നു. വിക്കി സൗണ്ട് ഡിസൈനും കിഷനും എം.ആർ. രാജാകൃഷ്ണനും ശബ്ദമിശ്രണവും നിർവ്വഹിച്ചിരിക്കുന്നു. ബ്രിങ്ഫോർത്ത് ആണ് മാർക്കറ്റിംഗ് പങ്കാളി. എ.എസ്. ദിനേശ്, ആതിര ദിൽജിത്ത് എന്നിവരാണ് ചിത്രത്തിന്റെ പിആർഒമാർ.