- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഞ്ഞുമ്മല്‍ ബോയ്സിന് ശേഷം തമിഴ്നാട്ടില്‍ തരംഗം സൃഷ്ടിച്ച് ടോവിനോ ചിത്രം ഐഡന്റിറ്റി: രണ്ടാം ദിവസത്തിലേക്ക് കടക്കുന്ന ചിത്രത്തിന് തമിഴ് നാട്ടില്‍ അമ്പതോളം എക്‌സ്ട്രാ സ്‌ക്രീനുകളാണ് കൂട്ടി
'ഫോറന്‍സിക്' എന്ന സിനിമക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി സംവിധായകരായ അഖില്‍ പോള്‍ - അനസ് ഖാന്‍ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് 'ഐഡന്റിറ്റി'. തിയേറ്ററിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും ലഭിക്കുന്നത്. 2025 ലെ തുടക്കം ഗംഭീരമായെന്നാണ് പ്രേക്ഷക പ്രതികരണം. നിലവാരമുള്ള ചിത്രമാണെന്നും, നല്ല മേക്കിങ് ആണെന്നുമാണ് ഐഡന്റിറ്റിയെ കുറിച്ച് പ്രേക്ഷകരുടെ അഭിപ്രായം. കേരളത്തില്‍ മാത്രമല്ല തമിഴ്‌നാട്ടിലും ചിത്രത്തിന് മികച്ച വരവേല്‍പ്പാണ് ലഭിക്കുന്നത്.
മികച്ച പ്രതികരണത്തെ തുടര്‍ന്ന് രണ്ടാം ദിവസത്തിലേക്ക് കടക്കുന്ന ചിത്രത്തിന് തമിഴ് നാട്ടില്‍ അമ്പതോളം എക്‌സ്ട്രാ സ്‌ക്രീനുകളാണ് കൂട്ടിയിരിക്കുന്നത്. രാഗം മൂവിസിന്റെ ബാനറില്‍ രാജു മല്യത്ത്, കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോ.റോയി സി ജെ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. സംവിധായകരായ അഖില്‍ പോള്‍ -അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് ഐഡന്റിറ്റിയുടെ തിരക്കഥ രചിച്ചിരിക്കുന്നത്.
ഐഡന്റിറ്റിയില്‍ നിറഞ്ഞുനില്‍ക്കുന്നത് മൂന്ന് കഥാപാത്രങ്ങളാണ്. ഹരനും ആലിഷയും അലനും. ഹരനായി നിറഞ്ഞാടിയിരിക്കുകയാണ് ടൊവിനോ തോമസ്. തന്റെ ചെറു ചലനം പോലും കഥാപാത്രത്തിന്റെ സ്വഭാവത്തില്‍ നിന്ന് വിട്ടുനില്‍ക്കാത്ത വിധം ജാഗ്രത കാട്ടിയിട്ടുണ്ട് പ്രകടനത്തില്‍ ടൊവിനോ തോമസ്. അലന്‍ ജേക്കബായി വിനയ് റോയ് സിനിമയുടെ നെടുംതൂണാകുന്നു. രൂപത്തിലും ഭാവത്തിലും സൂക്ഷ്മത പുലര്‍ത്തിയാണ് ചിത്രത്തില്‍ നടന്‍ വിനയ് റോയ് പകര്‍ന്നാടിയിരിക്കുന്നത്. തൃഷയുടെ നായികകഥാപാത്രവും നടിയുടെ കരിയറിലെ മാര്‍ക്ക് ചെയ്യപ്പെടുന്ന വേഷങ്ങളിലൊന്നായി മാറുന്നുണ്ട്.
ചിത്രത്തിന്റ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ജേക്ക്‌സ് ബിജോയിയാണ്. ഛായാഗ്രാഹണം അഖില്‍ ജോര്‍ജ് . ആക്ഷന്‍ പശ്ചാത്തലമുള്ള ഒരു ഇന്‍വെസ്റ്റിഗേഷന്‍ സിനിമയാണ് ഐഡന്റിറ്റി. ചിത്രത്തിന്റെ ആള്‍ ഇന്ത്യ വിതരണാവകാശം റെക്കോര്‍ഡ് തുകക്കാണ് ശ്രീ ഗോകുലം മൂവിസ് സ്വന്തമാക്കിയിരിക്കുന്നത്. ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് തീയേറ്ററുകളില്‍ എത്തിച്ചിരിക്കുന്നത്. ജി സി സി വിതരണാവകാശം ഫാഴ്‌സ് ഫിലിംസ് കരസ്ഥമാക്കി.