- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനങ്ങൾക്ക് നടുവിൽ സൂപ്പർ ഹീറോയെ പോലെ ദളപതി; വിജയ് യുടെ അവസാന ചിത്രമായ 'ജനനായകന്റെ' റിലീസ് തിയതി പ്രഖ്യാപിച്ചു; വമ്പൻ ആവേശത്തിൽ ആരാധകർ
തമിഴ് സൂപ്പർതാരം വിജയ് നായകനാകുന്ന പുതിയ ചിത്രം 'ജന നായകൻ' 2026 ജനുവരി 9ന് പൊങ്കൽ പ്രമാണിച്ച് തിയറ്ററുകളിലെത്തും. വിജയിയുടെ സിനിമാ കരിയറിലെ അവസാന ചിത്രമെന്ന് പ്രതീക്ഷിക്കുന്ന 'ജന നായകൻ' റിലീസ് തിയതി പ്രഖ്യാപിച്ചതോടെ ആരാധകർ ആവേശത്തിലാണ്. ചിത്രത്തിന്റെ പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തിറക്കിയിട്ടുണ്ട്.
പുറത്തിറങ്ങിയ പോസ്റ്ററിൽ വലിയ ജനക്കൂട്ടത്തിന് മുന്നിൽ തലയെടുപ്പോടെ നിൽക്കുന്ന വിജയിയെയാണ് കാണാൻ കഴിയുന്നത്. ചിത്രത്തിന്റെ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോബി ഡിയോൾ, പൂജ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മാമിതാ തുടങ്ങിയ വലിയ താരനിര അണിനിരക്കുന്നു. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം നൽകുന്നത്.
വെങ്കട്ട് കെ. നാരായണൻ കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സത്യൻ സൂര്യനാണ് നിർവഹിക്കുന്നത്. ആക്ഷൻ രംഗങ്ങൾ അനിലരശ്, ആർട്ട് വി. സെൽവ കുമാർ, കൊറിയോഗ്രഫി ശേഖർ, സുധൻ എന്നിവർ കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്റെ ലിറിക്സ് അറിവും കോസ്റ്റ്യൂം പല്ലവി സിംഗുമാണ്.
കളക്ഷനിൽ 1000 കോടി തികച്ച് സിനിമയിൽ നിന്ന് വിടവാങ്ങാൻ വിജയിക്ക് സാധിക്കുമോ എന്ന ആകാംഷയിലാണ് ആരാധകർ. എല്ലാത്തരം വികാരങ്ങൾക്കും പ്രാധാന്യം നൽകുന്നതായിരിക്കും ചിത്രമെന്ന് സംവിധായകൻ എച്ച്. വിനോദ് സൂചിപ്പിക്കുന്നു.




