മിഴ് സൂപ്പർ താരം വിജയ് നായകനാകുന്ന പുതിയ ചിത്രമായ 'ജനനായകൻ' നൂറു ശതമാനം വിജയം നേടുമെന്ന് ചിത്രത്തിന്റെ എഡിറ്റർ പ്രദീപ് ഇ രാഘവ്. സിനിമയുടെ എഡിറ്റർ എന്ന നിലയിൽ പലതും പറയാനുണ്ടെങ്കിലും, ചില നിയന്ത്രണങ്ങൾ കാരണം കൂടുതൽ വിവരങ്ങൾ പങ്കുവെക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ നിർമ്മാണ ഘട്ടത്തിൽ പല ഘടകങ്ങളും മികച്ചതായതുകൊണ്ടാണ് ഇങ്ങനെയൊരു നിഗമനത്തിലെത്തുന്നത്.

എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന 'ജനനായകൻ' ജനുവരി 9-ന് തിയേറ്ററുകളിലെത്തും. അനിരുദ്ധ് സംഗീതം നൽകുന്ന ചിത്രത്തിൽ ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മാമിതാ തുടങ്ങിയ വൻ താരനിരയാണ് അണിനിരക്കുന്നത്. കലാമൂല്യമുള്ള ചിത്രങ്ങൾ നിർമ്മിക്കുന്ന വെങ്കട്ട് കെ. നാരായണൻ കെ.വി.എൻ പ്രൊഡക്ഷൻസിൻ്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്.

'ദളപതി' വിജയ്‌യുടെ പ്രിയപ്പെട്ട സംവിധായകരായ ലോകേഷ് കനകരാജ്, അറ്റ്ലി, നെൽസൺ എന്നിവർ ചിത്രത്തിലെ ഒരു ഗാനരംഗത്ത് പ്രത്യക്ഷപ്പെടുമെന്നും റിപ്പോർട്ടുകളുണ്ട്. സത്യൻ സൂര്യൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ആക്ഷൻ കോറിയോ​ഗ്രാഫി അനിൽ അരശ് ആണ് കൈകാര്യം ചെയ്യുന്നത്.