- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വരവ്' സിനിമയുടെ ചിത്രീകരണത്തിനിടെ ജീപ്പ് മറിഞ്ഞ് അപകടം; നടൻ ജോജു ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്ക്; സംഭവം മൂന്നാറിൽ വച്ച്
മൂന്നാർ: മറയൂരിൽ ഷാജി കൈലാസിന്റെ പുതിയ ചിത്രമായ 'വരവി'ന്റെ ഷൂട്ടിനിടെയാണ് അപകടം. ചിത്രീകരണത്തിനിടെ ജീപ്പ് മറിഞ്ഞ് നടൻ ജോജു ജോർജ്, ദീപക് പറമ്പോൽ എന്നിവരുൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. തലയാർ എന്ന സ്ഥലത്താണ് ഇന്ന് വൈകീട്ടോടെ അപകടം സംഭവിച്ചത്.
പരിക്കേറ്റവരെ മൂന്നാറിലെ ടാറ്റാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. ഈ സംഭവം സിനിമയുടെ ചിത്രീകരണത്തെ താൽക്കാലികമായി ബാധിച്ചു. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വൻ താരനിര അണിനിരക്കുന്നുണ്ട്. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Next Story