- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ലോക'യ്ക്ക് ശേഷം കല്യാണി പ്രിയദർശൻ വീണ്ടുമെത്തുന്നു: നവാഗതനായ തിറവിയം എസ്.എൻ ഒരുക്കുന്ന പുതിയ ചിത്രത്തിന് ചെന്നൈയിൽ തുടക്കം
ചെന്നൈ: പ്രേക്ഷകരുടെ പ്രിയതാരം കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രമാകുന്ന ഏറ്റവും പുതിയ സിനിമയുടെ ചിത്രീകരണം ചെന്നൈയിൽ ആരംഭിച്ചു. മലയാളത്തിലും തമിഴിലുമായി നിരവധി ശ്രദ്ധേയമായ പ്രോജക്റ്റുകളുടെ ഭാഗമായ താരത്തിന്റെ അടുത്ത ചിത്രം എന്ന നിലയിൽ ഈ പ്രഖ്യാപനം ഏറെ ആകാംഷയോടെയാണ് സിനിമാലോകം നോക്കിക്കാണുന്നത്. 300 കോടി കളക്ഷൻ നേടിയ ലോക ചാപ്റ്റർ 1 ചന്ദ്രയ്ക്ക് ശേഷം കല്യാണി പ്രിയദർശൻ പ്രധാന വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. നവാഗതനായ തിറവിയം എസ്.എൻ. ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
വിജയ ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള പൊട്ടൻഷ്യൽ സ്റ്റുഡിയോസിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം അവരുടെ ഏഴാമത്തെ സംരംഭമാണ്. എസ്.ആർ. പ്രകാശ് ബാബു, എസ്.ആർ. പ്രഭു, പി. ഗോപിനാഥ്, തങ്കപ്രഭാകരൻ ആർ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. പ്രവീൺ ഭാസ്കറും ശ്രീകുമാറും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. കല്യാണി പ്രിയദർശനൊപ്പം തമിഴ് സിനിമയിലെ ശ്രദ്ധേയ താരങ്ങളായ ദേവദർശിനി, വിനോദ് കിഷൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സാങ്കേതിക മികവിലും ഈ ചിത്രം ഒരുപടി മുന്നിലായിരിക്കുമെന്നാണ് സൂചന.
പ്രമുഖ സംഗീത സംവിധായകൻ ജസ്റ്റിൻ പ്രഭാകരനാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ഗോകുൽ ബെനോയ് ഛായാഗ്രഹണം നിർവഹിക്കുമ്പോൾ, എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് ആരൽ ആർ. തങ്കമാണ്. മായപാണ്ടിയാണ് പ്രൊഡക്ഷൻ ഡിസൈനർ. വസ്ത്രാലങ്കാരം ഇനാസ് ഫർഹാൻ, ഷേർ അലി എന്നിവർ നിർവഹിക്കുന്നു. നിലവിൽ ചെന്നൈയിൽ ചിത്രീകരണം പുരോഗമിക്കുന്ന ഈ സിനിമയുടെ ടൈറ്റിൽ അടക്കമുള്ള കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ അണിയറപ്രവർത്തകർ പുറത്തുവിടും.




