ചെന്നൈ: കമല്‍ഹാസന്‍ പ്രധാന വേഷത്തിലെത്തുന്ന മണിരത്നം സംവിധാനം ചെയ്യുന്ന 'തഗ് ലൈഫ്' സിനിമയ്ക്ക് കര്‍ണാടകയില്‍ നിരോധനം ഏർപ്പെടുത്തി. ജൂണ്‍ 5ന് ആഗോള റിലീസിന് ഒരുങ്ങുന്ന ചിത്രം കര്‍ണാടകയില്‍ റിലീസ് ചെയ്യില്ല എന്ന് തന്നെയാണ് അറിയിച്ചിരിക്കുന്നത്. ഭാഷാ വിവാദത്തില്‍ നടന്‍ മാപ്പുപറയാന്‍ തയാറാകത്തതിനെ തുടര്‍ന്നാണ് റിലീസ് നിരോധിക്കാന്‍ കര്‍ണാടക ഫിലിം ചേംബര്‍ തീരുമാനം എടുത്തത്.

താൻ തെറ്റു ചെയ്തിട്ടില്ലെന്നും ഭീഷണിപ്പെടുത്തി മാപ്പു പറയിപ്പിക്കാന്‍ ശ്രമിക്കേണ്ടെന്നും കമല്‍ഹാസന്‍ നിലപാട് എടുത്തതിനു പിന്നാലെയാണ് നിരോധനം ഏർപ്പെടുത്തിയത്. കേരളത്തെയും ആന്ധ്രയെയും കർണാടകത്തെയും ഒരുപോലെ സ്നേഹിക്കുന്ന ആളാണ് ഞാൻ. മുൻപും തനിക്ക് നേരേ ഭീഷണി ഉയർന്നിട്ടുണ്ട്.

രാജ്യതാല്പര്യത്തിന് വേണ്ടിയാണ് ഡിഎംകെയുമായി സഹകരിക്കുന്നതെന്നും മുഖ്യമന്ത്രി സ്റ്റാലിനെ കാണാൻ ഡിഎംകെ ആസ്ഥാനത്തെത്തിയ കമൽ ഹാസൻ പറഞ്ഞു. ആദിദ്രാവിഡ ഭാഷകളെക്കുറിച്ചുള്ള കമൽഹാസന്‍റെ പ്രസ്താവനയിന്മേലാണ് വിവാദത്തിന് തിരികൊളുത്തിയത്.