- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ട് കല്യാണി പ്രിയദർശൻ ചിത്രം; വിദേശ ബോക്സ് ഓഫീസിൽ നിന്ന് 100 കോടി രൂപ കളക്ഷൻ നേടിയ രണ്ടാമത്തെ മലയാള ചിത്രം; തരംഗമായി 'ലോക'
കൊച്ചി: റിലീസ് ചെയ്ത് രണ്ടാഴ്ച കൊണ്ട് വിദേശ ബോക്സ് ഓഫീസിൽ നിന്ന് 100 കോടി രൂപ കളക്ഷൻ നേടിയ രണ്ടാമത്തെ മലയാള ചിത്രമായി 'ലോക'. ആഗോളതലത്തിൽ 200 കോടി കളക്ഷൻ പിന്നിട്ട ചിത്രം, മലയാള സിനിമ ചരിത്രത്തിൽ 200 കോടി ക്ലബ്ബിലെത്തുന്ന നാലാമത്തെ ചിത്രമെന്ന നേട്ടവും സ്വന്തമാക്കി. ബുക്ക് മൈ ഷോയിൽ ടിക്കറ്റ് വിൽപനയിലും 'ലോക' വിപ്ലവം തീർക്കുകയാണ്.
നിലവിൽ 40 ലക്ഷത്തിൽ അധികം ടിക്കറ്റുകളാണ് ഈ പ്ലാറ്റ്‌ഫോമിലൂടെ വിറ്റഴിച്ചിട്ടുള്ളത്. 'തുടരും' (4.51 ലക്ഷം), 'മഞ്ഞുമ്മൽ ബോയ്സ്' (4.30 ലക്ഷം) എന്നീ ചിത്രങ്ങളാണ് ടിക്കറ്റ് വിൽപ്പന റെക്കോർഡുകളിൽ 'ലോക'യ്ക്ക് മുന്നിലുള്ളത്. 16 ദിവസം കൊണ്ട് 4.15 ലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ച 'ലോക', 'എമ്പുരാൻ' (3.75 ലക്ഷം), 'ആവേശം' (3 ലക്ഷം), 'ആടുജീവിതം' (2.92 ലക്ഷം), 'പ്രേമലു' (2.36 ലക്ഷം) എന്നീ ചിത്രങ്ങളെ ബുക്ക് മൈ ഷോയിൽ മറികടന്നു. ഡിസ്ട്രിക്ട് സോമാറ്റോ ബുക്കിങ് ആപ്പിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ഏഴ് ദിവസത്തിനുള്ളിൽ 100 കോടി ക്ലബ്ബിൽ ഇടം നേടിയ 'ലോക', തെന്നിന്ത്യയിൽ നായിക പ്രാധാന്യമുള്ള ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമെന്ന റെക്കോർഡും സ്വന്തമാക്കി. പാൻ-ഇന്ത്യ തലത്തിൽ പ്രേക്ഷക പിന്തുണ ലഭിക്കുന്നതിനാൽ കേരളത്തിനു പുറത്തും ചിത്രം വൻ മുന്നേറ്റം നടത്തുന്നു. ചിത്രത്തിന്റെ തെലുങ്ക്, തമിഴ്, ഹിന്ദി പതിപ്പുകളും മികച്ച വിജയം നേടുന്നുണ്ട്. 30 കോടി രൂപ ബഡ്ജറ്റിൽ ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസാണ് ചിത്രം നിർമ്മിച്ചത്.