- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുല്‍ഖര്‍ ലക്കിയാണ്; ലക്കി ഭാസ്ക്കര്‍ സിനിമ രണ്ടാം ദിനം 26 കോടി കടന്നു; കേരളത്തിലു ഡി ക്യൂ ചിത്രത്തിന് ആളു കയറുന്നു
ദുല്‍ഖര്‍ ലക്കിയാണ്; ലക്കി ഭാസ്ക്കര്‍ സിനിമ രണ്ടാം ദിനം 26 കോടി കടന്നു
ഹൈദരാബാദ്: ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം ലക്കി ഭാസ്‌കറിന് തീയറ്ററുകളില്‍ മികച്ച പ്രതികരണം. റിലീസ് ചെയ്തു ആദ്യ രണ്ട് ദിനം ആഗോളതലത്തില്‍ നേടിയത് 26 കോടി 20 ലക്ഷം. കേരളത്തില്‍ നിന്ന് മാത്രം ഇതിനോടകം 4 കോടിക്ക് മുകളിലാണ് ചിത്രം ഗ്രോസ് നേടിയത്. ആദ്യ ദിനം 12 കോടിക്ക് മുകളില്‍ ആഗോള ഗ്രോസ് നേടിയ ചിത്രത്തിന് രണ്ടാം ദിനം 14 കോടി ലഭിച്ചു.
ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും വലിയ ആഗോള ഗ്രോസറി ആകാനുള്ള കുതിപ്പിലാണ് ലക്കി ഭാസ്‌കര്‍.കേരളത്തില്‍ ആദ്യ ദിനം 175 സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ച ചിത്രം രണ്ടാം ദിനം 200 ലധികം സ്‌ക്രീനുകളിലേക്ക് ഉയര്‍ന്നു. കേരളത്തിലും ഗള്‍ഫിലും ചിത്രം വിതരണം ചെയ്യുന്നത് വേഫെറര്‍ ഫിലിംസാണ്.
വെങ്കി അട്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രം 1992 ല്‍ ബോംബ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ നടന്ന കുപ്രസിദ്ധമായ തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ ഭാസ്‌കര്‍ എന്ന സാധാരണ ബാങ്ക് ക്ലര്‍ക്കിന്റെ കഥയാണ് പറയുന്നത്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്ത ചിത്രം സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തില്‍ സിതാര എന്റര്‍ടൈന്‍മെന്റ്‌സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ചേര്‍ന്നാണ് നിര്‍മ്മാണം. മീനാക്ഷി ചൗധരിയാണ് നായിക.