- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിജയ് സേതുപതിയുടെ 'മഹാരാജ' വെള്ളിയാഴ്ച ചൈനയില്‍ പ്രദര്‍ശനത്തിനെത്തുന്നു; ചൈനീസ് മൂവി റിവ്യൂ സൈറ്റുകളില്‍ ചിത്രത്തിന് മികച്ച റേറ്റിംഗ്
വിജയ് സേതുപതിയുടെ 'മഹാരാജ' വെള്ളിയാഴ്ച ചൈനയില്‍ പ്രദര്‍ശനത്തിനെത്തുന്നു
ചെന്നൈ: വിജയ് സേതുപതിയെ നായകനാക്കി നിഥിലന്‍ സാമിനാഥന്‍ സംവിധാനം ചെയ്ത തമിഴ് സസ്‌പെന്‍സ് ചിത്രം 'മഹാരാജ' ചൈനയില്‍ പ്രദര്‍ശത്തിനെത്തന്നു. വെള്ളിയാഴ്ചാണ് സിനിമ തീയറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിന്റെ പ്രീ-സ്‌ക്രീനിങ് ആരംഭിച്ചിട്ടുണ്ട്. ചൈനീസ് മൂവി റിവ്യൂ സൈറ്റായ ഡൗബനില്‍ ഈ ചിത്രത്തിന് 8.7/10 എന്ന ഉയര്‍ന്ന റേറ്റിങ് ഉണ്ടെന്നും സമീപ വര്‍ഷങ്ങളില്‍ ഏറ്റവും ഉയര്‍ന്ന റേറ്റിങ് ലഭിച്ച ഇന്ത്യന്‍ സിനിമകളിലൊന്നാണ് മഹാരാജയെന്നും ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെ അന്‍പതാമത്തെ ചിത്രമാണ് മഹാരാജ. അനുരാഗ് കശ്യപ് ആണ് ചിത്രത്തിലെ വില്ലന്‍.നട്ടി (നടരാജ്), ഭാരതിരാജ, അഭിരാമി, മംമ്ത മോഹന്‍ദാസ്, സിംഗംപുലി, കല്‍ക്കി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.പാഷന്‍ സ്റ്റുഡിയോസ്, ദി റൂട്ട് എന്നിവയുടെ ബാനറില്‍ സുധന്‍ സുന്ദരവും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് നിര്‍മ്മാണം. സംഗീതം നല്‍കിയിരിക്കുന്നത് ബി അജനീഷ് ലോക്നാഥ് ആണ്.