- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഹൻലാലും മമ്മൂട്ടിയും ഒരുമിക്കുന്ന മഹേഷ് നാരായണൻ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നു; താരങ്ങൾ കൊളംബോയിലേക്ക്; വൻ പ്രതീക്ഷ നൽകി ചിത്രത്തിന്റെ അപ്ഡേറ്റ്
ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരുടെ പട്ടികയിൽ മുന്നിലുള്ള താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. ഇരുവരും ഒന്നിക്കുന്ന ചിത്രത്തിനായി വലിയ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇരുവരും ഒരുമിക്കുന്നു എന്ന വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് വലിയ ചർച്ചകൾ ആവുകയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗിനായി താരങ്ങൾ കൊളോമ്പോയിലെത്തിയെന്നാണ് റിപ്പോർട്ട്.
മമ്മൂട്ടിക്കാണ് ചിത്രത്തിൽ കൂടുതൽ ദിവസം ചിത്രീകരണമുള്ളത്. മമ്മൂട്ടി 100 ദിവസത്തോളം ആണ് ചിത്രത്തിന് ഡേറ്റ് നല്‍കിയിരിക്കുന്നത്. എന്നാല്‍ മോഹൻലാലിനാകട്ടെ ഏകദേശം 30 ദിവസത്തെ ചിത്രീകരണമാണുണ്ടാകുക. കുഞ്ചാക്കോ ബോബന്റെ ഡേറ്റ് ലൈൻ ഇതുവരെ വ്യക്തമായിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ട്. മമ്മൂട്ടി കമ്പാനിയും ആശിർവാദ് സിനിമാസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ശ്രീലങ്ക, കേരളം, ഡൽഹി, ലണ്ടൻ എന്നിവിടങ്ങളിലാണ് ചിത്രീകരിക്കുക.
മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ഫ്ലാഷ്‍ബാക്ക് രംഗങ്ങളും ചിത്രത്തിലുണ്ടാകുമെന്ന വാർത്ത ആരാധകർക്ക് ആകാംഷ നൽകുന്നുണ്ട്. ഡീ ഏജിംഗ് ടെക്നോളജി ഉപയോഗിച്ചാവും ഫ്‌ളാഷ് ബാക്ക് രംഗങ്ങൾ ഒരുക്കുന്നത്. റിപ്പോര്‍ട്ടനുസരിച്ച് സംഭവിച്ചാല്‍ ഡീ ഏജിംഗ് ആദ്യമായി മലയാളത്തിലും അവതരിപ്പിക്കുന്ന ചിത്രമാകും ഇത്.
സെപ്റ്റംബർ 15ന് ശ്രീലങ്കൻ പ്രധാനമന്ത്രി ദിനേശ് ഗുണവർധനയുമായി ചിത്രത്തിൻ്റെ അണിയറപ്രവർത്തകർ കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന ചർച്ചയിൽ മലയാളം സിനിമാ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡൻ്റ് ആൻ്റോ ജോസഫ്, മഹേഷ് നാരായണൻ, നിർമ്മാതാവ് സിവി സാരഥി എന്നിവർ പങ്കെടുത്തു. ശ്രീലങ്കയിൽ 30 ദിവസത്തെ ചിത്രീകരണമാണ് ടീം പ്ലാൻ ചെയ്യുന്നത്.