- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമ കരിയറില്‍ മഞ്ജു വാര്യര്‍ ചെയ്ത ഏറ്റവും ശക്തയായ കഥാപാത്രം; ഭാനുവിന്റെ ഓര്‍മയില്‍ 26 വര്‍ഷത്തിനുശേഷം കന്മദം ലൊക്കേഷനില്‍ താരം
സിനിമ കരിയറില്‍ മഞ്ജു വാര്യര്‍ ചെയ്ത ഏറ്റവും ശക്തയായ കഥാപാത്രം
പാലക്കാട്: മഞ്ജു വാര്യരുടെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് കന്മദത്തിലെ ഭാനു. ്അതിജീവനത്തിനായി പോരാടുന്ന യുവതിയുടെ വേഷത്തിലാണ് മഞ്ജു ഈ ചിത്രത്തില്‍ അഭിനയിച്ചത്. 26 വര്‍ഷങ്ങള്‍ക്ക് ശേഷം കന്മദം ലൊക്കേഷന്‍ കാണാന്‍ വീണ്ടും എത്തിയിരിക്കുകയാണ് താരം. പാലക്കാട് കവയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്.
എമ്പുരാന്‍ ഷൂട്ടിങ്ങിനിടെയാണ് മഞ്ജു കവയില്‍ എത്തിയത്. ഫിലിം കണ്‍ട്രോളറായ സിദ്ദു പനക്കലിനൊപ്പമാണ് താരം എത്തിയത്. മഞ്ജുവിനൊപ്പം കവയില്‍ നിന്നുള്ള ചിത്രങ്ങളും സിദ്ദു ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചു.
സിദ്ദുവിന്റെ കുറിപ്പ്
പാലക്കാട് 'എമ്പുരാന്‍' സിനിമയുടെ ഷൂട്ടിഗിന് വന്ന ഞാന്‍ ആറു ദിവസം മുന്‍പ് കന്മദം ഷൂട്ട് ചെയ്ത കവ എന്ന ലൊക്കേഷനില്‍ പോയ അനുഭവം ളയ യില്‍ പങ്കുവെച്ചിരുന്നു. എന്റെ എഫ് ബി പോസ്റ്റ് മഞ്ജു കണ്ടിട്ടുണ്ടായിരുന്നില്ല. സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ അസോസിയേറ്റ് ഡയറക്ടര്‍ ദിനേഷ് മേനോന്‍ അത് മഞ്ജുവിന് അയച്ചുകൊടുത്തു. മഞ്ജു അത് എനിക്ക് അയച്ചുതന്ന് ആ ലൊക്കേഷന്‍ വീണ്ടും കാണണമെന്ന ആഗ്രഹവും പ്രകടിപ്പിച്ചു.
മഞ്ജു ആദ്യം നായികയായി അഭിനയിച്ച സല്ലാപം എന്ന പടത്തിന്റെ കണ്‍ട്രോളര്‍ ഞാനായിരുന്നു. അന്നുമുതല്‍ ഇന്നുവരെ മുറിഞ്ഞു പോകാത്ത ബന്ധമാണ് മഞ്ജുവും കുടുംബവുമായി.
ഇന്ന് ഷൂട്ടിങ്ങിനു വരുന്ന വഴിക്ക് ഞാനും മഞ്ജുവും കൂടി ആ ലൊക്കേഷനില്‍ പോയി. തന്റെ കരിയറിലെ ഒന്നാംതരം വേഷങ്ങളില്‍ ഒന്നായ കന്മദത്തിലെ ഭാനുവിനെയും ലോഹി സാറിനെയും ലാലേട്ടനെയും കന്മദത്തിന്റെ നിര്‍മ്മാതാവ് സുചിത്രചേച്ചിയെ പറ്റിയൊക്കെ ഓര്‍ക്കാനും ആ ഓര്‍മ്മകളില്‍ 26 വര്‍ഷം പിറകോട്ട് സഞ്ചരിക്കാനുമൊക്കെ മഞ്ജുവിന് കഴിഞ്ഞിരിക്കും. ആ ലൊക്കേഷനിലെ കുറച്ച് നിമിഷങ്ങളാണ് ഈ ഫോട്ടോകളില്‍..