- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് സര്‍പ്രൈസുമായി മോഹന്‍ലാല്‍; അഭിനയ ജീവിതം പുസ്തകമാവുന്നു; മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കും
പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് സര്‍പ്രൈസുമായി മോഹന്ലാ
കൊച്ചി: മോഹന്‍ലാലിന്റെ ജന്മദിനമാണ് ഇന്ന്. അറുപത്തിയഞ്ചാം പിറന്നാള്‍ ആഘോഷിക്കുന്ന മോഹന്‍ലാലിന് ആശംസകള്‍ അറിയിച്ച് സിനിമാ രംഗത്തെ പ്രമുഖരും സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ആരാധകരും സോഷ്യല്‍ മീഡിയയില്‍ എത്തി. എന്നാല്‍ ഈ പിറന്നാള്‍ ദിനത്തില്‍ മോഹന്‍ലാല്‍ തന്റെ ആരാധകര്‍ക്കായി മറ്റൊരു സന്തോഷ വാര്‍ത്ത കൂടെ പങ്കുവച്ചിരിക്കുകയാണ്.
47 വര്‍ഷത്തെ മോഹന്‍ലാലിന്റെ ജീവിതം പുസ്തകമാകുന്നു എന്ന സന്തോഷം, മുഖരാഗം എന്ന പേരില്‍ ഭാനുപ്രകാശ് ആണ് ലാലിന്റെ ജീവചരിത്രം എഴുതുന്നത്. 'പ്രിയപ്പെട്ടവരെ, എന്റെ ഈ പിറന്നാള്‍ ദിനത്തില്‍ ഒരു വലിയ സന്തോഷം നിങ്ങളുമായി പങ്കുവയ്ക്കുകയാണ്. ഭാനുപ്രകാശ് എഴുതിയ എന്റെ ജീവചരിത്രം, മുഖരാഗം മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായര്‍, അദ്ദേഹമാണ് അവതാരിക എഴുതിയിരിക്കുന്നത്.
കഴിഞ്ഞ 47 വര്‍ഷത്തിലേറെയായി തുടരുന്ന എന്റെ അഭിനയ ജീവിതത്തിലെ വിവിധ അടരുകള്‍ അടയാളപ്പെടുത്തുന്ന പുസ്‌കമാണിത്. ഏറെ വര്‍ഷങ്ങളായി എനിക്കൊപ്പം സഞ്ചരിച്ച് എന്റെ ജീവിതം അക്ഷരങ്ങളിലേക്ക് പകര്‍ത്തിയെഴുതാന്‍ ഭാനുപ്രകാശ് എന്ന എഴുത്തുകാരന്‍ നടത്തുന്ന പരിശ്രമങ്ങളാണ് മുഖരാഗത്തെ യാഥാര്‍ഥ്യമാക്കുന്നത്. ആയിരത്തോളം പേജ് വരുന്ന ഈ പുസ്തകം എന്റെ സിനിമാ ജീവിതത്തിന്റെ 47 വര്‍ഷം പൂര്‍ത്തിയാവുന്ന 2025 ഡിസംബര്‍ 25 ന് പുറത്തുവരും, നന്ദി'- മോഹന്‍ലാല്‍ പറഞ്ഞു.