- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷോ കാണാന്‍ എത്തിയ ആരോ സ്പ്രേ ചെയ്തു; തുടര്‍ന്ന് പ്രേക്ഷകര്‍ക്ക് ചുമയും ഛര്‍ദിയും; പുഷ്പ 2 പ്രദര്‍ശനം തടസപ്പെട്ടു; അന്വേഷണം ആരംഭിച്ച് പോലീസ്
മുംബൈ: പുഷ്പ 2 പ്രദര്‍ശനത്തിനിടെ തിയേറ്ററില്‍ ദുരൂഹ സ്‌പ്രേ. തിയേറ്ററില്‍ ഷേ കാണാന്‍ എത്തിയവരില്‍ പലര്‍ക്കും ചുമയും ഛര്‍ദ്ദിയും അനുഭവപ്പെട്ടു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. മുംബൈ ബാന്ദ്രയിലെ തീയറ്ററിലാണ് സംഭവം. സ്‌പ്രേ അടിച്ചതിനെ തുടര്‍ന്ന് സിനിമ പ്രദര്‍ശനം തടസ്സപ്പെട്ടു. പ്രദര്‍ശനത്തിനിടെ കാണികളിലൊരാള്‍ അസഹ്യമായ സ്പ്രേ അടിക്കുകയായിരുന്നു.
ഇടവേളക്ക് ശേഷമായിരുന്നു അജ്ഞാതന്‍ തീയറ്ററില്‍ സ്പ്രേ അടിച്ചത്. തുടര്‍ന്ന് 20മിനിറ്റിലേറെ നേരം പ്രദര്‍ശനം നിര്‍ത്തിവെക്കേണ്ടി വന്നു. 'ഇടവേള സമയത്ത് ഞങ്ങള്‍ പുറത്തിറങ്ങി, അതിന് ശേഷം അകത്തേക്ക് കയറിയപ്പോഴാണ് സിനിമ കാണാനെത്തിയവരില്‍ ആരോ സ്പ്രേ അടിച്ചത്. തുടര്‍ന്ന് 20 മിനിറ്റോളം സിനിമ നിര്‍ത്തിവച്ചു' ദീന്‍ ദയാല്‍ തന്റെ അനുഭവം പങ്കുവച്ചു.
സ്പ്രേ അടിച്ചതിനെ തുടര്‍ന്ന് കടുത്ത അസ്വസ്ഥത അനുഭവപ്പെട്ടതിന് പിന്നാലെ ബാത്ത് റൂമില്‍ പോയി ഛര്‍ദിച്ചതായും ദീന്‍ ദയാല്‍ പറഞ്ഞു. ഏറെ നേരം തീയറ്ററിന്റെ വാതില്‍ തുറന്നിട്ട ശേഷമാണ് അസഹ്യമായ ഗന്ധം മാറിയത്. തുടര്‍ന്നാണ് ചിത്രം പുനഃരാരംഭിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഹൈദരാബാദില്‍ പുഷ്പ സിനിമയുടെ റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചിരുന്നു. ഹൈദരാബാദ് സ്വദേശിയായ രേവതിയാണ് മരിച്ചത്. ഒരു കുട്ടിയടക്കം രണ്ട് പേര്‍ക്കാണ് ഗുരുതര പരിക്കേറ്റത്. ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലാണ് സംഭവം. തിയേറ്ററിലേക്ക് നായകന്‍ അല്ലു അര്‍ജുന്‍ എത്തുമെന്ന വിവരമറിഞ്ഞ് ആരാധകര്‍ കൂട്ടത്തോടെ എത്തിയതാണ് തിരക്ക് അനിയന്ത്രിതമാക്കിയത്. സംഭവത്തില്‍ അല്ലുഅര്‍ജുനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്കെതിരെ കേസ് എടുത്തിട്ടുണ്ട്.