- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയ്ലറില്‍ വിനായകന്; ഇത്തവണ തലൈവരുടെ വില്ലനാകാന്‍ സാബുമോന്?; 'വേട്ടയ്യന്' പ്രിവ്യു വിഡിയോ പുറത്ത്
'വേട്ടയ്യന്' പ്രിവ്യു വിഡിയോ പുറത്ത്
ചെന്നൈ: ജയ്ഭീമിന്റെ സംവിധായകന്‍ ജ്ഞാനവേലും രജനീകാന്തും ഒന്നിക്കുന്ന എന്ന ഒറ്റക്കാരണത്താല്‍ തന്നെ പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വേട്ടയന്‍.ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ അപ്ഡേറ്റുകളും പ്രേക്ഷകര്‍ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്.ചിത്രത്തിലെ രജനികാന്തിന്റെ ലുക്കും ആരാധകര്‍ക്കിടയില്‍ ഹിറ്റായി കഴിഞ്ഞു.എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായാണ് ചിത്രത്തില്‍ രജനിയെത്തുക. സത്യദേവെന്ന കഥാപാത്രമായി അമിതാഭ് ബച്ചനും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്.
വേട്ടയ്യന്റെ പ്രിവ്യു വിഡിയോയാണ് ഒടുവിലായ് പുറത്തുവന്നിരിക്കുകയാണ്. രജനിക്കൊപ്പം ഫഹദ് ഫാസില്‍, റാണ ദഗുബതി, മഞ്ജു വാര്യര്‍, കിഷോര്‍, റിതിക സിങ്, ദുഷാര വിജയന്‍, രോഹിണി തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ട്.എന്നാല്‍ ഇത്തവണ ആരാണ് തലൈവരുട വില്ലന്‍ എന്ന കാര്യം അണിയറ പ്രവര്‍ത്തകര്‍ ഇപ്പോഴും പുറത്തുവിട്ടിട്ടില്ല.
ഇതിന് പിന്നാലെയാണ് നടന്‍ സാബു മോനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ടെന്ന സൂചന പ്രിവ്യു വിഡിയോ നല്‍കിയത്. പ്രധാന വില്ലനാണോ സാബു മോന്‍ എന്ന ചര്‍ച്ചയും ഇതോടെ സോഷ്യല്‍ മീഡിയയില്‍ തുടങ്ങിക്കഴിഞ്ഞു.പ്രിവ്യു വിഡിയോയില്‍ സാബു മോന്റെ കഥാപാത്രത്തെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.നെഗറ്റിവ് റോളിലാകും അദ്ദേഹം ചിത്രത്തിലെത്തുക.ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം ഒക്ടോബര്‍ 10 നാണ് തിയറ്ററുകളിലെത്തുക. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതം. മനസിലായോ എന്ന് തുടങ്ങുന്ന ചിത്രത്തിലെ പാട്ടും ട്രെന്‍ഡിങ്ങായി മാറിയിരുന്നു.