- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വാൾട്ടറായി വേഷം മാറി..'; സ്റ്റൈലിഷ് വില്ലൻ ലുക്കിൽ എത്തുന്നത് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ; 'ബെന്‍സി'ല്‍ ജോയിന്‍ചെയ്ത് നിവിൻ പോളി
ചെന്നൈ: പ്രശസ്ത സംവിധായകൻ ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന 'ബെൻസ്' എന്ന ചിത്രത്തിലൂടെ നടൻ നിവിൻ പോളി ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ (LCU) എത്തുന്ന വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു. ഭാഗ്യരാജ് കണ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാഘവ ലോറൻസിന്റെ വില്ലൻ കഥാപാത്രമായ 'വാൾട്ടർ' ആയിട്ടാണ് നിവിൻ പോളി എത്തുന്നത്. ചിത്രീകരണത്തിൽ ജോയിൻ ചെയ്ത വിവരം നിവിൻ പോളി സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പങ്കുവെച്ചത്.
'വാൾട്ടറായി വേഷം മാറി' എന്ന അടിക്കുറിപ്പോടെ നിവിൻ പോളി പങ്കുവെച്ച ചിത്രം ആരാധകർക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്. സ്റ്റൈലിഷ് വില്ലൻ ലുക്കിലാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. 'റെമോ', 'സുൽത്താൻ' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഭാഗ്യരാജ് കണ്ണനാണ് 'ബെൻസി'യുടെ തിരക്കഥയും സംഭാഷണവും സംവിധാനവും നിർവഹിക്കുന്നത്. ലോകേഷ് കനകരാജാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്.
സായ് അഭയശങ്കർ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൻ്റെ നിർമ്മാണം പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരം, ലോകേഷ് കനകരാജിന്റെ ജി സ്‌ക്വാഡ്, ജഗദീഷ് പളനിസ്വാമിയുടെ ദി റൂട്ട് എന്നിവർ സംയുക്തമായാണ് നിർവഹിക്കുന്നത്.