- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്നെ ആദ്യമായി മോണോ ആക്ട് പഠിപ്പിച്ച് റഹീം അണ്ണന്; എ എ റഹീമിനെക്കുറിച്ചുള്ള അനുഭവം പറഞ്ഞ് നടന് നോബി; പുള്ളി നല്ല അഭിനേതാവാണെന്നും താരം
തിരുവനന്തപുരം: ചില രസകരമായ വെളിപ്പെടുത്തലുകള്‍ സോഷ്യല്‍ മീഡിയയില്‍ എന്നും വൈറലാകാറുണ്ട്. അത്തരത്തില്‍ നടനും കോമഡി താരവുമായ നോബിയുടെ അനുഭവം പങ്കുവെക്കലാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.എ എ റഹീം എം പിയെക്കുറിച്ചുള്ള ഒരു ഓര്‍മ്മ പുതുക്കലാണ് നോബി പങ്കുവെച്ചത്. താനും എ എ റഹീം എംപിയും അയല്‍ക്കാരാണെന്ന് നോബി പറയുന്നു.'എന്നെ ആദ്യമായിട്ട് മോണോ ആക്ട് പഠിപ്പിച്ചത് റഹീം അണ്ണനാണ്. പുള്ളി ഭയങ്കര അഭിനയമായിരുന്നു സ്കൂളില്‍ പഠിക്കുന്ന സമയത്ത്. പുള്ളിയുടെ നാടകങ്ങളെല്ലാം ഭയങ്കര വൈറലായിരുന്നു.'- നോബി ഓര്‍ത്തെടുക്കുന്നു.
നോബിക്കൊപ്പം അതേ അഭിമുഖത്തില്‍ പങ്കെടുത്ത അഖില്‍ കവലയൂരും ഇത്തരത്തില്‍ ഒരു അനുഭവം പങ്കുവെക്കുന്നുണ്ട്.താന്‍ എവിടെ ചെന്നാലും റഹീം അണ്ണന്റെ ഡ്യൂപ്പാണെന്ന് പറയുമെന്നാണ് അഖില്‍ വ്യക്തമാക്കുന്നത്.'പലരും കമന്റിടാറുണ്ട്. റഹീം അണ്ണന്റെ അടുത്തും ആള്ക്കാര് പറയുമെന്ന്. ടിവിയിലൊക്കെ ഒരു പുള്ളിയുണ്ട്, നിങ്ങള്‍ അതുപോലെയാണെന്ന് പറഞ്ഞെന്ന് അണ്ണന് പറഞ്ഞു.'- അഖില്‍ പറഞ്ഞു.
അഖിലും നോബിയും തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ചും ഇരുവരും വാചാലരായി.താനും അഖിലും തമ്മില്‍ ഇരുപത് വര്‍ഷത്തെ സൗഹൃദമാണുള്ളതെന്ന് നോബി പറയുന്നു. അതിനിടയില്‍ ഇതുവരെ പിണങ്ങിയിട്ടില്ലെന്നും താരങ്ങള്‍ പറഞ്ഞു.ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദ്യമായി പരിചയപ്പെട്ടതിനെപ്പറ്റിയും ഇരുവരും പറയുന്നുണ്ട്. 'കലാകാരന്മാരെ ആവശ്യമുണ്ടെന്ന് പത്രത്തില്‍ പരസ്യം കണ്ടു. സ്കൂള്‍ അടച്ചിരിക്കുകയല്ലേ. ഞാന്‍ ഒരു കാര്‍ഡ് കവലയൂരില്‍ നിന്നും ഇവന് ഒന്ന് വെഞ്ഞാറമൂടില്‍ നിന്നും എഴുതിവിട്ടു. അവര്‍ ഞങ്ങളെ വിളിപ്പിച്ചു.
രണ്ടുപേര്‍ക്കും പ്രത്യേകിച്ച് പരിപാടിയൊന്നുമില്ല. വലിയൊരു ഷോ ആയിരുന്നു അത്. ഒരുപാട് ആര്‍ട്ടിസ്റ്റുകളുണ്ടായിരുന്നു. നമ്മുടെ അരുണ്‍ അണ്ണന്, ഡോ. അരുണൊക്കെ ഉണ്ടായിരുന്നു. പുള്ളിയായിരുന്നു മെയിന്‍ ഭടന്. ഞാന്‍ ഇവന് ബിരിയാണി സിനിമയുടെ സംവിധായകന് സജിന്‍ ബാബു…ഞങ്ങളെല്ലാവരുമായിരുന്നു. ഏഴ് ദിവസം റിഹേഴ്സല്‍, ഏഴ് ദിവസം പ്രോഗ്രാം. നല്ല പൈസയായിരുന്നു കിട്ടിയത്. പതിനാല് ദിവസം പതിനാലായിരം രൂപ കിട്ടി.'- ഇരുവരും പറഞ്ഞു.