- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫഹദും കല്യാണി പ്രിയദർശനും ഒന്നിക്കുന്ന 'ഓടും കുതിര ചാടും കുതിര'; ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു
കൊച്ചി: ഫഹദ് ഫാസിൽ, കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഓടും കുതിര ചാടും കുതിര' എന്ന ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു. 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള' എന്ന ചിത്രത്തിന് ശേഷം അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന ഈ ചിത്രം ഓണം റിലീസായാണ് തിയേറ്ററുകളിൽ എത്തുന്നത്.
കുടുംബപ്രേക്ഷകർക്ക് തിയേറ്ററിൽ ആഘോഷിച്ചു കാണാൻ കഴിയുന്ന ഒരു ഫൺ ഫാമിലി എന്റർടെയ്‌നർ ആയിരിക്കും ചിത്രമെന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു. ഫഹദിനും കല്യാണിക്കും പുറമെ ലാൽ, സുരേഷ് കൃഷ്ണ, വിനയ് ഫോർട്ട് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്.
ജിന്റോ ജോർജ് ഛായാഗ്രഹണവും ജസ്റ്റിൻ വർഗീസ് സംഗീതസംവിധാനവും നിർവഹിക്കുന്നു. നിധിൻ രാജ് അരോൾ ആണ് ചിത്രത്തിന്റെ എഡിറ്റർ. ചിത്രത്തിന്റെ മറ്റു പ്രധാന അണിയറപ്രവർത്തകർ ഇവരാണ്: പ്രൊഡക്ഷൻ ഡിസൈൻ - അശ്വിനി കാലേ, കലാസംവിധാനം - ഔസേപ്പ് ജോൺ, വസ്ത്രാലങ്കാരം - മഷർ ഹംസ, മേക്കപ്പ് - റോണെക്സ് സേവ്യർ, സൗണ്ട് ഡിസൈൻ - ഡിക്സൺ ജോർജ്, ഗാനരചന - സുഹൈൽ കോയ, പ്രൊഡക്ഷൻ കൺട്രോളർ - സുധർമ്മൻ വള്ളിക്കുന്ന്. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.