- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിലെ ആദ്യ വനിതാ സൂപ്പര്‍ഹീറോ വരുന്നു; മഹാകാളിയുമായി ഹനുമാന്‍ ടീം; പ്രശാന്ത് ശര്‍മ യൂണിവേഴ്സിലെ മൂന്നാം ചിത്രം
ഇന്ത്യയിലെ ആദ്യ വനിതാ സൂപ്പര്‍ഹീറോ വരുന്നു
മുംബൈ: ഇന്ത്യയിലെ ആദ്യത്തെ വനിതാ സൂപ്പര്‍ ഹീറോ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. ഹനുമാന്‍ സിനിമയുടെ സംവിധായകനും എഴുത്തുകാരനുമായ പ്രശാന്ത് വര്‍മയാണ് ഇത്തരമൊരു ചിത്രം ഒരുക്കുന്നത്. മഹാകാളി എന്നാണ് ചിത്രത്തിന് പേരും നല്‍കിയിരിക്കുന്നത്. പ്രശാന്ത് സിനിമാറ്റിക് യൂണിവേഴ്സിലെ മൂന്നാമത്തെ ചിത്രമായിരിക്കും മഹാകാളി. ഇന്ത്യയിലെ തന്നെ ആദ്യത്തെ വനിതാ സൂപ്പര്‍ഹീറോ ചിത്രമാണെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.
സൂപ്പര്‍ഹിറ്റായ ഹനുമാന്‍ ആയിരുന്നു പ്രശാന്ത് സിനിമാറ്റിക്ക് യുണിവേഴ്‌സിലെ ആദ്യത്തെ ചിത്രം. നിലവില്‍ പ്രശാന്ത് സംവിധാനം ചെയ്യുന്ന സിംബ എന്ന ചിത്രമാണ് രണ്ടാമതായി പി.സി.യുവില്‍ ഒരുങ്ങുന്നത്. പ്രശാന്ത് യൂണിവേഴ്‌സിലെ മൂന്നാം ചിത്രമായ മഹാകാളി സംവിധാനം ചെയ്യുന്നത് പൂജ കൊല്ലൂരാണ് മഹാകാളിയുടെ പോസ്റ്ററില്‍ ഒരു സര്‍ക്കസ് കൂടാരത്തിന്റെ പശ്ചാത്തലത്തില്‍ ഒരു പെണ്‍കുട്ടിയെയും കടുവയെയുമാണ് കാണാന്‍ സാധിക്കുന്നത്. ഒരു അനൗണ്‍സ്‌മെന്റ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.
ഹിന്ദു പുരാണങ്ങളില്‍ നിന്നുള്ള കഥകളെ അടിസ്ഥാനമാക്കിയാണ് പ്രശാന്ത് സിനിമകള്‍ തയ്യാറാക്കുന്നത്. പ്രശാന്ത് സംവിധാനം ചെയ്ത ഹനുമാന്‍ വന്‍ കളക്ഷനായിരുന്നു സ്വന്തമാക്കിയത്, തേജ സജ്ജയായിരുന്നു ചിത്രത്തില്‍ നായകനായി എത്തിയത്. 350 കോടിയോളം രൂപയായിരുന്നു ചിത്രം ബോക്സോഫീസില്‍ നിന്ന് കളക്ട് ചെയ്തത്.