- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമ്മിശ്ര പ്രതികരണം വിനയായി; അല്ലു അർജുൻ ചിത്രത്തിന് കേരളത്തിൽ കാലിടറുന്നുവോ ?; കളക്ഷൻ കോടികളിൽ നിന്നും ലക്ഷത്തിലേക്ക്; കണക്കുകൾ പുറത്ത്
കൊച്ചി: വൻ ഹൈപ്പോടെ റിലീസിനെത്തിയ തെലുങ്ക് സൂപ്പർ താരം അല്ലു അർജുന്റെ ചിത്രമാണ് 'പുഷ്പ 2'. കേരളത്തിലും വലിയ ആരാധകവൃന്ദമാണ് താരത്തിനുള്ളത്. ബോക്സ് ഓഫിസ് റെക്കോർഡുകൾ തകർത്ത് മുന്നേറുന്ന പുഷ്പ രണ്ടാം ഭാഗം ആദ്യ ദിനങ്ങളിൽ കേരളത്തിലും വൻ നേട്ടമാണുണ്ടാക്കിയത്. ആദ്യദിനം 6.35 കോടിയാണ് അല്ലു അർജുൻ ചിത്രം കേരളത്തിൽ നിന്നും നേടിയത്.
എന്നാൽ ചിത്രത്തിന് ലഭിച്ച സമ്മിശ്ര പ്രതികരണം കളക്ഷനെയും ബാധിച്ചുവെന്നാണ് റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. റിലീസ് ചെയ്ത് അഞ്ച് ദിവസത്തിൽ 11.2 കോടിയാണ് പുഷ്പ 2 കേരളത്തിൽ നിന്നു നേടിയതെന്നാണ് റിപ്പോർട്ട്. അഞ്ചാം ദിനമായ ഇന്നലെ 60 ലക്ഷം രൂപ മാത്രമാണ് ചിത്രത്തിന് നേടാനായതെന്നുമാണ് റിപ്പോർട്ടുകൾ. എന്നാൽ ഔദ്യോഗിക കണക്കുകൾ പുറത്തുവരേണ്ടിയിരിക്കുന്നു.
ആദ്യ ദിനത്തിൽ കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന തെലുങ്ക് ചിത്രമായി പുഷ്പ 2 മാറിയിരുന്നു. ബാഹുബലി 2 അടക്കിവച്ചിരുന്ന റെക്കോർഡാണ് ചിത്രം തകർത്തത്. ഇതര ഭാഷാ ചിത്രങ്ങളിൽ വിജയ് ചിത്രം ലിയോ ആണ് കേരളത്തിൽ ആദ്യദിന കളക്ഷനിൽ മുന്നിലുള്ളത്. 12 കോടിയാണ് ലിയോ നേടിയത്.
അതേസമയം, 829 കോടിയാണ് ആഗോളതലത്തിൽ പുഷ്പ 2 നേടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം വരെയുള്ള കണക്കാണിത്. ഇന്നോ അല്ലെങ്കിൽ നാളയോടെ ചിത്രം 1000 കോടി എന്ന നേട്ടം സ്വന്തമാക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. കേരളത്തിൽ അടക്കം മികച്ച ബുക്കിങ്ങാണ് ചിത്രത്തിന്റേതായി നടക്കുന്നത്.