ആദ്യ ദിനം ആഗോള ബോക്സോഫിസില്‍ നിന്ന് 23 കോടി; ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിങ്ങ് ആയി രായന്; 100 കോടി പ്രതീക്ഷയില്‍ തമിഴ് സിനിമ
- Share
- Tweet
- Telegram
- LinkedIniiiii
ചെന്നൈ: ധനുഷിന്റെ അമ്പതാം ചിത്രമായ രായന് തിയേറ്ററുകളില്‍ മികച്ച റിപ്പോര്‍ട്ട്.ആദ്യദിനത്തില്‍ ആഗോളതലത്തില്‍ ധനുഷിന്റെ രായന് 23 കോടി രൂപയോളം നേടിയെന്നാണ് ബോക്സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍.ഇന്നോളമുള്ള ധനുഷിന്റെ മികച്ച ഓപ്പണിംഗ് കളക്ഷനാണ് രായന്റേത്.ധനുഷ് രായന് എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിന്റെ സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന് ധനുഷ് തന്നെയാണ്.
എ ആര് റഹ്മാനാണ് രായന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.ഛായാഗ്രാഹണം ഓം പ്രകാശാണ്.എസ് ജെ സൂര്യയാണ് ധനുഷിന്റെ ചിത്രത്തില്‍ പ്രതിനായകനായി എത്തുന്നത്.മലയാളത്തില്‍ നിന്ന് അപര്ണയ്ക്ക് പുറമേ ചിത്രത്തില്‍ ദിവ്യ പിളള, കാളിദാസ് ജയറാം എന്നിവരും എത്തുന്നുണ്ട്.സുന്ദീപ് കിഷന്, വരലക്ഷ്മി ശരത്കുമാര്, ദുഷ്റ വിജയന്. എസ് ജെ സൂര്യ, പ്രകാശ് രാജ്, സെല്വരാഘവന് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
അടുത്ത കാലത്ത് തമിഴില്‍ നിന്നുള്ള സിനിമകള്‍ പ്രതീക്ഷിച്ചതെ വിജയം നേടാനാകാതെ തളരുമ്പോള്‍ കളക്ഷനില്‍ രായന് കുതിക്കുമെന്നാണ് സൂചന.അങ്ങനെയെങ്കില്‍ ധനുഷിന്റ അടുത്ത 100 കോടി ചിത്രമായിരിക്കും രായന് എന്ന പ്രതീക്ഷകളും ശരിയാകും. ഒടുവില്‍ ധനുഷിന്റേതായി വാത്തിയാണ് 100 കോടി ക്ലബിലെത്തിയിരുന്നത് എന്നാണ് ബോക്സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ട്.