- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'രാജൻ സക്കറിയ.. ഒരു വരവ് കൂടി വരു'മെന്ന് നിർമ്മാതാവ് ജോബി ജോർജ്; പ്രഖ്യാപനം ഗീതു മോഹൻദാസ് ചിത്രമായ 'ടോക്സിക്' ടീസർ റിലീസിന് പിന്നാലെ
കൊച്ചി: നിഥിൻ രൺജി പണിക്കർ സംവിധാനം ചെയ്ത കസബയിലെ മമ്മൂട്ടിയുടെ രാജൻ സക്കറിയയുടെ തിരിച്ചുവരവ് പ്രഖ്യാപിച്ച് നിർമ്മാതാവ് ജോബി ജോർജ്. ഗീതു മോഹൻദാസ് ചിത്രമായ 'ടോക്സിക്' ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ ഉയർന്ന വിവാദങ്ങൾക്കിടെയാണ് പ്രഖ്യാപനം. തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് ജോബി ജോർജ് ഇക്കാര്യം അറിയിച്ചത്.
'ടോക്സിക്' ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് ഇത് വഴിതെളിച്ചിട്ടുണ്ട്. 'കസബ'യിലെ സ്ത്രീ കഥാപാത്രങ്ങളെ മോശമായി ചിത്രീകരിച്ചു എന്ന് നേരത്തെ വിമർശനം ഉന്നയിച്ചവർ, ഇപ്പോൾ 'ടോക്സിക്' എന്ന ചിത്രത്തിലെ ചില രംഗങ്ങളെ ന്യായീകരിക്കുന്നുവെന്നും ഇത് 'അതിർത്തി കടന്നാൽ പ്രശ്നമില്ലെന്നാണോ' എന്നും സോഷ്യൽ മീഡിയയിൽ ചോദ്യങ്ങളുയരുന്നുണ്ട്.
ഗീതു മോഹൻദാസ് ഉൾപ്പെടെയുള്ളവർ 'കസബ'യെ മുൻപ് വിമർശിച്ചിരുന്നു എന്നതും ഈ ചർച്ചകൾക്ക് ശക്തി പകരുന്നു. മമ്മൂട്ടി പോലീസ് വേഷത്തിലെത്തിയ 'കസബ' തിയറ്ററുകളിൽ മികച്ച പ്രതികരണം നേടിയിരുന്നു. തമിഴ് നടൻ ശരത് കുമാറിന്റെ മകൾ വരലക്ഷ്മി ശരത് കുമാറായിരുന്നു ചിത്രത്തിലെ നായിക. സമ്പത്ത്, നേഹ സക്സേന, ജഗദീഷ് തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.




