- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ ചെക്ക് കേസില്‍ കുറ്റക്കാരന്‍; മൂന്ന് മാസത്തെ തടവിന് ശിക്ഷ വിധിച്ച് മുംബൈ മജിസ്ട്രേറ്റ് കോടതി; വാദം കേള്‍ക്കുന്നതിനിടെ ഹാജരാകാത്തതിന് ജാമ്യമില്ലാ വാറണ്ടും
മുംബൈ: ചെക്ക് ബൗണ്‍സ് കേസില്‍ പ്രമുഖ ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി. സംവിധായകനെ മൂന്ന് മാസത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്. മുംബൈ മജിസ്ട്രേറ്റ് കോടതിയാണ് രാം ഗോപാല്‍ വര്‍മയെ മൂന്ന് മാസത്തെ തടവിന് ശിക്ഷിച്ചത്. കൂടാതെ ഈ കേസില്‍ വാദം കേള്‍ക്കുന്നതിനിടെ ഹാജരാകാത്തതിനെ തുടര്‍ന്ന് കോടതി ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
ഏഴ് വര്‍ഷം പഴക്കമുള്ള കേസില്‍ വാദം കേള്‍ക്കുന്നതിനിടെ രാം ഗോപാല്‍ വര്‍മയോട് ചൊവ്വാഴ്ച ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അദ്ദേഹം കോടതിയില്‍ ഹാജരായിരുന്നില്ല. ഇതോടെയാണ് സെക്ഷന്‍ 138 പ്രകാരമാണ് സംവിധായകനെ പ്രതിയാക്കി കോടതി പരിഗണിച്ചത്. പരാതിക്കാരന് 3.72 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
2018ലാണ് ശ്രീ എന്ന കമ്പിനി രാം ഗോപാല്‍ വര്‍മക്കെതിരെ കേസ് ഫയല്‍ ചെയ്തത്. തന്റെ സിനിമകള്‍ ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം നടത്താത്തതിനാല്‍ രാം ഗോപാല്‍ വര്‍മ്മ സമീപ വര്‍ഷങ്ങളില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യമാണുള്ളത്. കൂടാതെ കോവിഡ് സമയത്ത് അദ്ദേഹത്തിന് തന്റെ ഓഫീസ് വരെ വില്‍ക്കേണ്ടി വന്നു.
നേരത്തെ ഈ കേസില്‍ അദ്ദേഹം ഒരു വ്യക്തിഗത തിരിച്ചറിയല്‍ ബോണ്ട് നല്‍കി 5,000 രൂപ കാഷ് സെക്യൂരിറ്റി കൊടുത്ത ശേഷമാണ് രാം ഗോപാല്‍ വര്‍മ 2022 ജൂണില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയത്. 1973ലെ ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 428-ാം വകുപ്പ് പ്രകാരം പ്രതിയായ രാം ഗോപാല്‍ വര്‍മ വിചാരണ വേളയില്‍ തടവില്‍ കിടക്കാത്തതിനാല്‍ ശിക്ഷ ഇളവിന് സാധ്യതയില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.
കരിയറില്‍ ഉടനീളം വിവാദ ചിത്രങ്ങള്‍ക്ക് പേരുകേട്ട വര്‍മ, തന്റെ പുതിയ ചിത്രത്തിന്റെ റിലീസില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സമയത്താണ് നിര്‍ണായകമായ വിധി ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കോടതി വിധിയെക്കുറിച്ച് ഇതുവരെ അദ്ദേഹം പരസ്യമായി പ്രതികരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ പുതിയ ചിത്രത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വലിയ രീതിയില്‍ പ്രചരിക്കുന്നതിനിടെയാണ് ഈ സംഭവ വികാസം ഉണ്ടായിരിക്കുന്നത്.