- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മമ്മൂട്ടിയല്ല, അയ്യങ്കാളിയായി വേഷമിടാന്‍ സിജു വില്‍സണ്‍; കതിരവന്‍ ഉടന്‍ ചിത്രീകരണം തുടങ്ങും; ഒരുങ്ങുന്നത് ബിഗ് ബജറ്റ് പാന്‍ ഇന്ത്യന്‍ സിനിമ
മമ്മൂട്ടിയല്ല, അയ്യങ്കാളിയായി വേഷമിടാന്‍ സിജു വില്‍സണ്‍
തിരുവനന്തപുരം: നവോത്ഥാന നായകന്‍ അയ്യങ്കാളിയുടെ ജീവചരിത്രം പറയുന്ന ബിഗ് ബജറ്റ് പാന്‍ ഇന്ത്യന്‍ മൂവി 'കതിരവന്‍' സിനിമയില്‍ നായകനായി സിജു വില്‍സണ്‍. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. അരുണ്‍ രാജ് ആണ് സംവിധാനം. താരാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജഗതമ്പി കൃഷ്ണയാണ് ചിത്രം നിര്‍മിക്കുന്നത്. താരാ പ്രൊഡക്ഷന്‍സിന്റെ ആദ്യ നിര്‍മാണ സംരംഭമായാണ് അയ്യങ്കാളി ഒരുങ്ങുന്നത്.
ചിത്രത്തിന്റെ കഥ, തിരക്കഥ സംഭാഷണം എന്നിവയൊരുക്കുന്നത് പ്രദീപ് കെ.താമരക്കുളം ആണ്. ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഛായാഗ്രഹകനുള്ള (മെമ്മറി ഓഫ് മര്‍ഡര്‍) അമേരിക്കന്‍ പ്രിമോസ് ഗ്ലോബല്‍ അച്ചീവ്മെന്റ് അവാര്‍ഡ് നേടുന്ന ആദ്യത്തെ ഇന്ത്യക്കാരനും മലയാളിയുമാണ് അരുണ്‍ രാജ്. എഡ്വിന്റെ നാമാണ് അരുണ്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം.
ബിജിബാലാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ലിറിക്സ്-ഹരിനാരായണന്‍, സത്യന്‍ കോമേരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-വിനോദ് പറവൂര്‍, ആര്‍ട്ട്-ജോസഫ് നെല്ലിക്കല്‍, മേക്കപ്പ്-റോണെക്സ് സേവ്യര്‍, കോസ്റ്റിയൂം-അരുണ്‍ മനോഹര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-വിനയന്‍, പി.ആര്‍.ഒ- മഞ്ജു ഗോപിനാഥ്, സ്റ്റില്‍സ്-ബിജ്ത് ധര്‍മ്മജന്‍.
നേരത്തെ കതിരവനായി മമ്മൂട്ടി എത്തുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. കതിരവനായി മമ്മൂട്ടി തന്നെയാണ് എത്തുന്നതെന്ന് അരുണ്‍ രാജ് പറഞ്ഞിരുന്നു. അതുസംബന്ധിച്ച് ഒരു സംശയവും വേണ്ടെന്നും മറ്റ് അനാവശ്യ ചര്‍ച്ചകളോട് താല്‍പര്യമില്ലെന്നും അരുണ്‍രാജ് കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു.