- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തന്റെ പേര് വിളിച്ചതും നിറഞ്ഞ പുഞ്ചിരിയോടെ വേദിയിലേക്ക് ഓടിയെത്തിയ നടി; പെട്ടെന്ന് തൊട്ട് അടുത്ത് നിന്ന നടന്റെ അതിരുവിട്ട പ്രവർത്തി; കെട്ടിപ്പിടിച്ച് തോളിൽ ചുംബിച്ചതോടെ വിവാദം
മുംബൈ: 'ധുരന്ധർ' എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ചടങ്ങിൽ നടി സാറാ അർജുനെ ചുംബിച്ചതിനെത്തുടർന്ന് മുതിർന്ന നടൻ രാകേഷ് ബേദി വിവാദത്തിൽ. സോഷ്യൽ മീഡിയയിൽ സംഭവം വലിയ ചർച്ചകൾക്ക് വഴിവെച്ചതോടെ, തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ വെറും വിഡ്ഢിത്തമാണെന്ന് പറഞ്ഞ് രാകേഷ് ബേദി രംഗത്തെത്തി. താൻ സാറയെ മകളെപ്പോലെയാണ് കാണുന്നതെന്നും ഒരു പിതൃതുല്യമായ വാത്സല്യം മാത്രമാണ് പ്രകടിപ്പിച്ചതെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം.
ഇക്കഴിഞ്ഞ നവംബറിലാണ് മുംബൈയിൽ വെച്ച് 'ധുരന്ധർ' ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് നടന്നത്. രാകേഷ് ബേദി, മാധവൻ, അർജുൻ രാംപാൽ എന്നിവർ വേദിയിൽ നിൽക്കെ നായികയായ സാറാ അർജുനെ സ്വാഗതം ചെയ്തു. വേദിയിലെത്തിയ സാറയെ ആദ്യം മാധവനും പിന്നീട് രാകേഷ് ബേദിയും സ്വീകരിച്ചു. സാറയെ ആലിംഗനം ചെയ്യുന്നതിനിടെ രാകേഷ് ബേദി അവരുടെ തോളിൽ ചുംബിക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സൈബറാക്രമണങ്ങൾ ഉൾപ്പെടെയുള്ള വിമർശനങ്ങൾ ഉയർന്നത്.
ഹിന്ദുസ്ഥാൻ ടൈംസിനോട് സംസാരിക്കവെയാണ് രാകേഷ് ബേദി ആരോപണങ്ങളെ തള്ളിക്കളഞ്ഞത്. സാറയുമായുള്ള തന്റെ ബന്ധം എല്ലായ്‌പ്പോഴും ബഹുമാനത്തോടും സ്നേഹത്തോടും കൂടിയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. "സാറയ്ക്ക് എന്റെ പ്രായത്തിന്റെ പകുതിയിൽ താഴെ മാത്രമാണ് പ്രായം. അവൾ എന്റെ മകളായാണ് അഭിനയിക്കുന്നത്.
ഷൂട്ടിങ്ങിനിടെ ഞങ്ങൾ കാണുമ്പോൾ, മകൾ അച്ഛനോടെന്നപോലെ അവൾ എന്നെ കെട്ടിപ്പിടിക്കാറുണ്ട്. ഞങ്ങൾക്കിടയിൽ നല്ല സൗഹൃദവും അടുപ്പവുമുണ്ട്. അത് സ്ക്രീനിലും പ്രതിഫലിക്കുന്നു. അന്നും ഇത് വ്യത്യസ്തമായിരുന്നില്ല. എന്നാൽ ആളുകൾ അവിടെയുള്ള സ്നേഹം കാണുന്നില്ല, ഒരു മുതിർന്നയാൾക്ക് ഒരു പെൺകുട്ടിയോടുള്ള സ്നേഹം. കാണുന്നവരുടെ കണ്ണിലാണ് പ്രശ്നം, പിന്നെ എന്തു ചെയ്യാനാ?" ബേദി ചോദിച്ചു.
പരിപാടിയിൽ സാറയുടെ മാതാപിതാക്കൾ ഉണ്ടായിരുന്ന കാര്യം ചൂണ്ടിക്കാട്ടിയ രാകേഷ് ബേദി ആരോപണങ്ങളുടെ അടിസ്ഥാനത്തെയും ചോദ്യം ചെയ്തു. "ഒരു പൊതുവേദിയിൽ ഞാൻ എന്തിനാണ് അവളെ പരസ്യമായി ചുംബിക്കുന്നത്? അവളുടെ മാതാപിതാക്കൾ അവിടെയുണ്ടായിരുന്നു. ആളുകൾക്ക് ഭ്രാന്താണ്, ഇത്തരം കാര്യങ്ങൾ പറയുന്നു. സോഷ്യൽ മീഡിയയിൽ വെറുതെ ഒരു പ്രശ്നം ഉണ്ടാക്കാൻ അവർ ശ്രമിക്കുന്നു." സിനിമാ മേഖലയിലെ തന്റെ ദീർഘവും ബഹുമാനിക്കപ്പെടുന്നതുമായ കരിയറിനെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു.




