ഷൈന്‍ ടോം ചാക്കോ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം 'ദ് പ്രൊട്ടക്ടര്‍' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ട് അണിയറപ്രവര്‍ത്തകര്‍. 'നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ' എന്ന ബൈബിള്‍ വാചകം ടാഗ് ലൈനാക്കിയാണ് പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുന്നത്. അമ്പാട്ട് ഫിലിംസിന്റെ ബാനറില്‍ റോബിന്‍സ് മാത്യു നിര്‍മിച്ച് ജി എം മനു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായി നില്‍ക്കുന്ന ഷൈനിന്റെ ചിത്രമാണ് പോസ്റ്ററില്‍ ഉള്ളത്. നായക വേഷത്തില്‍ ഞെട്ടിക്കാനാണ് താരത്തിന്റെ വരവ് എന്ന സൂചനയാണ് പോസ്റ്റര്‍ നല്‍കുന്നത്.

തലൈവാസല്‍ വിജയ്, മൊട്ട രാജേന്ദ്രന്‍, സുധീര്‍ കരമന, മണിക്കുട്ടന്‍, ശിവജി ഗുരുവായൂര്‍, ബോബന്‍ ആലംമൂടന്‍, ഉണ്ണിരാജ, ഡയാന, കാജോള്‍ ജോണ്‍സണ്‍, ദേവി ചന്ദന, ശാന്തകുമാരി, സീമ മധു തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അജേഷ് ആന്റണിയാണ് സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.