- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ഛന് മരിച്ചതോടെ ഞാന്‍ വിഷാദത്തിലായി; സിനിമയും ആരാധകരുടെ പിന്തുണയുമാണ് കൈപിടിച്ച് ഉയര്‍ത്തിയത്; സദസില്‍ നിന്ന് വരുന്ന കരഘോഷമായിരുന്നു എന്റെ ചികിത്സ; തുറന്നു പറച്ചിലുമായി ശിവകാര്‍ത്തികേയന്‍
അച്ഛന് മരിച്ചതോടെ ഞാന്‍ വിഷാദത്തിലായി
ചെന്നൈ: തീയറ്ററുകളില്‍ വലിയ വിജയമാണ് അമരന്‍ സിനിമ നേടിയത്. ഇതോടെ ശിവകാര്‍ത്തികേയന്റെ കരിയര്‍ തന്നെ ഉയര്‍ച്ചയുടെ പാതയിലാണ്. മേജര്‍ മുകുന്ദ് വരദരാജ് എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ശിവകാര്‍ത്തികേയനെത്തിയത്. തമിഴ്നാട്ടില്‍ നിന്ന് മാത്രം സിനിമ 100 കോടിയിലധികം രൂപ നേടിക്കഴിഞ്ഞു.
ഇപ്പോഴിതാ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ വച്ച് ശിവകാര്‍ത്തികേയന്‍ പറഞ്ഞ വാക്കുകളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. 'സ്‌മോള്‍ സ്‌ക്രീന്‍സ് ടു ബിഗ് ഡ്രീംസ്' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ശിവകാര്‍ത്തികേയന്‍. അച്ഛന്റെ മരണ ശേഷം വിഷാദത്തിലേക്ക് വഴുതി വീണുവെന്നും അഭിനയമാണ് അതില്‍ നിന്നും രക്ഷിച്ചതെന്നും നടന്‍ പറഞ്ഞു.
'എന്റെ അച്ഛന്റെ മരണശേഷം വിഷാദത്തിലേക്ക് വഴുതിവീണ ഒരു കാലമുണ്ടായിരുന്നു എനിക്ക്. എന്ത് ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. എന്നാല്‍, ജോലിയാണ് അതില്‍ നിന്ന് രക്ഷയേകിയത്. സദസില്‍ നിന്ന് വരുന്ന കരഘോഷമായിരുന്നു എന്റെ ചികിത്സ. ആരാധകര്‍ നല്‍കിയ സ്‌നേഹവും പിന്തുണയുമാണ് ജീവിതത്തിലെ ഇരുണ്ട കാലത്ത് നിന്ന് പുറത്തെത്തിച്ചത്.
വെല്ലുവിളികള്‍ നിറഞ്ഞതാണ് ജീവിതം. എന്നാല്‍, നമ്മുടെ പാഷന്‍ ഈ വെല്ലുവിളികളെ മറികടക്കാന്‍ സഹായിക്കുന്നു. ഇവയെല്ലാം ഉപേക്ഷിക്കാന്‍ ചില സമയങ്ങളില്‍ തോന്നിയിരുന്നു. എന്നാല്‍, പ്രേക്ഷകരുടെ സ്‌നേഹം എന്നെ മുന്നോട്ട് നയിച്ചു.'- ശിവകാര്‍ത്തികേയന്‍ പറഞ്ഞു.
ടെലിവിഷന്‍ അവതാരകനില്‍ നിന്നാണ് താന്‍ ആരംഭിച്ചതെന്നും സിനിമ കരിയറിലേക്കുള്ള ചവിട്ടുപടിയായിരുന്നു അതെന്നും ശിവകാര്‍ത്തികേയന്‍ പറഞ്ഞു. ആവേശത്തോടെയാണ് ഓരോ സിനിമയും ചെയ്യുന്നതെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.