- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം; നൂറിലധികം തിയേറ്ററുകളിൽ ജൈത്രയാത്ര തുടർന്ന് ശ്രീനാഥ് ഭാസി നായകനായ 'പൊങ്കാല'
കൊച്ചി: ഡിസംബർ 5-ന് റിലീസ് ചെയ്ത ശ്രീനാഥ് ഭാസി നായകനായ 'പൊങ്കാല' എന്ന ചിത്രം തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ പ്രദർശനം തുടരുകയാണ്. നൂറിലധികം തിയേറ്ററുകളിൽ ഇപ്പോഴും പ്രദർശിപ്പിക്കുന്ന ഈ മാസ്സ് ആക്ഷൻ ചിത്രം യുവപ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയാണ് നേടുന്നത്. ആക്ഷനും പ്രണയവും വൈകാരിക മുഹൂർത്തങ്ങളും സമന്വയിക്കുന്ന 'പൊങ്കാല', ശ്രീനാഥ് ഭാസിയുടെ കരിയറിൽ ഏറ്റവും കൂടുതൽ ആക്ഷൻ രംഗങ്ങളിൽ അഭിനയിച്ച ചിത്രം കൂടിയാണ്.
2000 കാലഘട്ടത്തിൽ വൈപ്പിൻ മുനമ്പം തീരദേശത്തെ ഒരു ഹാർബർ പശ്ചാത്തലമാക്കി നടന്ന യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് 'പൊങ്കാല' ഒരുക്കിയിരിക്കുന്നത്. ശ്രീനാഥ് ഭാസിയുടെ ഹിറ്റ് ചിത്രം 'മഞ്ഞുമ്മൽ ബോയ്‌സിന്' ശേഷം ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമെന്ന പ്രത്യേകതയും 'പൊങ്കാല'യ്ക്കുണ്ട്. സാമൂഹികവും രാഷ്ട്രീയവുമായ അടിത്തറയിൽ രൂപപ്പെട്ട ശക്തമായ ഒരു കഥയാണ് ചിത്രം പറയുന്നത്. വൈപ്പിൻ ചെറായി ഭാഗങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.
എ ബി ബിനിൽ കഥയും തിരക്കഥയും രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രം ഗ്ലോബൽ പിക്ചേഴ്സ് എന്റർടൈന്മെന്റ്, ജൂനിയർ 8 എന്നീ ബാനറുകളിൽ ദീപു ബോസും അനിൽ പിള്ളയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഡോണ തോമസാണ് സഹനിർമ്മാതാവ്. ഗ്രേസ് ഫിലിം കമ്പനിയാണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്.
ശ്രീനാഥ് ഭാസിക്കൊപ്പം യാമി സോനയാണ് ചിത്രത്തിലെ നായിക. ബാബുരാജ്, അലൻസിയർ, കിച്ചു ടെല്ലസ്, സുധീർ കരമന, സാദിഖ്, സമ്പത്ത് റാം, സൂര്യകൃഷ്, ഇന്ദ്രജിത്ത് ജഗജിത്, ജീമോൻ ജോർജ്, മുരുകൻ മാർട്ടിൻ, സ്മിനു സിജോ, ശാന്തകുമാരി, രേണു സുന്ദർ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. അഭിനയ പ്രതിഭയുള്ള പുതിയ താരനിരയെയും ഈ ചിത്രത്തിലൂടെ അവതരിപ്പിച്ചിട്ടുണ്ട്.
ജാക്സൺ ഛായാഗ്രഹണവും അജാസ് പൂക്കാടൻ എഡിറ്റിംഗും രഞ്ജിൻ രാജ് സംഗീതവും നിർവഹിച്ചിരിക്കുന്നു. അഖിൽ ടി. രാജാണ് മേക്കപ്പ്, സൂര്യ ശേഖർ വസ്ത്രാലങ്കാരം, നിധീഷ് ആചാര്യ ആർട്ട് ഡയറക്ഷൻ എന്നിവർ കൈകാര്യം ചെയ്തു. സെവൻ ആർട്സ് മോഹനാണ് പ്രൊഡക്ഷൻ കൺട്രോളർ. മാഫിയ ശശി, രാജാശേഖർ, പ്രഭു ജാക്കി എന്നിവർ ഫൈറ്റ് കൊറിയോഗ്രഫിയും വിജയ റാണി നൃത്തസംവിധാനവും നിർവഹിച്ചു. മഞ്ജു ഗോപിനാഥാണ് പി ആർ ഓ. ബ്രിങ്ഫോർത്ത് മാർക്കറ്റിംഗും, ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, ഒപ്ര എന്നിവർ ഡിജിറ്റൽ പ്രൊമോഷനും കൈകാര്യം ചെയ്യുന്നു.




